അകത്തേത്തറ–നടക്കാവ് മേൽപ്പാലം:

Zaid Ebrahim Anwari
1 Min Read

ഡിസംബർ 31നകം തുറന്നില്ലെങ്കിൽ പ്രക്ഷോഭമെന്ന് ആക്ഷൻ കൗൺസിൽ

പാലക്കാട്: അകത്തേത്തറ–നടക്കാവ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ഡിസംബർ 31നകം പൊതുജനങ്ങൾക്കായി തുറന്നുനൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നടക്കാവ് മേൽപ്പാലം ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകി.

ആക്ഷൻ കൗൺസിൽ കൺവീനർ കെ. ശിവരാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഡിസംബർ 31നകം പാലം ഗതാഗതത്തിനായി തുറന്നുനൽകിയില്ലെങ്കിൽ 2027 ജനുവരി ഒന്നുമുതൽ വൻ ജനപങ്കാളിത്തത്തോടെ സമരം ആരംഭിക്കാനാണ് തീരുമാനം.

Ref.NoZE-515-024-50

പാലത്തിന്റെ നിർമാണം വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കാൻ എം.എൽ.എ, എം.പി, പഞ്ചായത്ത് അധികൃതർ എന്നിവർ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നിർമാണപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു.

2017ലാണ് പാലത്തിന് തറക്കല്ലിട്ടത്. 2021ലാണ് നിർമാണം ആരംഭിച്ചത്. നിർമാണം ആരംഭിച്ചതോടെ ഇതുവഴിയുള്ള ബസ് സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ വാഹനങ്ങൾ റെയിൽവേ പാതയുടെ ഇരുവശത്തേക്കും മാത്രമാണ് എത്തുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലേക്കും മറ്റും എത്തുന്നതിനുപോലും പ്രദേശവാസികൾക്ക് ദൂരം ചുറ്റേണ്ട സാഹചര്യമാണുള്ളത്.

പാലത്തിന്റെ നിർമാണം നീണ്ടുപോകുന്നത് പ്രദേശത്തെ യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അതിനാൽ ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കി പാലം തുറന്നുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിർമാണം ഇനിയും വൈകിയാൽ ജനകീയ പ്രക്ഷോഭം ശക്തമാക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×