നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ:

Anaidha S Karyat
1 Min Read

യുഎൻ പ്രസംഗത്തിൽ വീണ്ടും കശ്മീർ ഉന്നയിച്ച് ഉർദുഗാൻ.

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (യു.എൻ.ജി.എ) പ്രസംഗത്തിൽ വീണ്ടും കശ്മീർ വിഷയം പരാമർശിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.

ദക്ഷിണേഷ്യയിൽ കശ്മീർ ഉൾപ്പെടെയുള്ള തർക്കങ്ങൾ യുഎൻ ചാർട്ടറിന്റെയും ബന്ധപ്പെട്ട പ്രമേയങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ചർച്ചകളിലൂടെ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് പൊതുസഭയെ അഭിസംബോധന ചെയ്യവെ ഉർദുഗാൻ പറഞ്ഞു.

Ref.No:AS-994-019-50

ഇതാദ്യമായല്ല ഉർദുഗാൻ ഐക്യരാഷ്ട്രസഭയുടെ വേദിയിൽ കശ്മീർ വിഷയം ഉന്നയിക്കുന്നത്. മുൻ വർഷങ്ങളിലും യുഎൻ പൊതുസഭയിൽ കശ്മീർ പ്രമേയങ്ങൾ പരാമർശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു.

എന്നാൽ, കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയോ ബാഹ്യ ഇടപെടലുകളോ ആവശ്യമില്ലെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പൂർണമായും ഉഭയകക്ഷി വിഷയമാണിതെന്നും ഇന്ത്യ എക്കാലത്തും വ്യക്തമാക്കിയിട്ടുള്ളതാണ്.

മുൻപ് ഉർദുഗാന്റെ സമാന പരാമർശങ്ങൾ വന്നപ്പോൾ, ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും മൂന്നാം കക്ഷി ഇടപെടലുകൾ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ശക്തമായി ആവർത്തിച്ചിരുന്നു.

2024-ലെ യുഎൻ പ്രസംഗത്തിൽ ഉർദുഗാൻ കശ്മീരിനെക്കുറിച്ച് സംസാരിക്കാതിരുന്നെങ്കിലും, പിന്നീട് വീണ്ടും ഈ വിഷയം രാജ്യാന്തര വേദികളിൽ ആവർത്തിക്കുകയായിരുന്നു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റ് രാജ്യങ്ങൾക്ക് ഇടപെടാൻ യാതൊരു അവകാശവുമില്ലെന്നും, ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം തുർക്കിയ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ചരിത്രവുമുണ്ട്.

രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ഇത്തരം അനാവശ്യ പ്രസ്താവനകൾ സ്വീകാര്യമല്ലെന്ന് ഇന്ത്യ നിലപാടെടുത്തിരിക്കെയാണ്, യുഎൻ പൊതുസഭയിൽ വീണ്ടും പഴയ നിലപാട് ആവർത്തിച്ചുകൊണ്ട് തുർക്കിയ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×