GCC NEWS 24 | സ്പോർട്സ് ഡെസ്ക്
അഞ്ചാഴ്ചകളോളം ലോകത്തെ ഫുട്ബോൾ ആവേശത്തിലാഴ്ത്തിയ 2026 ഫിഫ ലോകകപ്പ് ഇന്ന് അതിന്റെ അവസാന അങ്കത്തിലേക്ക് എത്തുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീനയും സ്പെയിനും ലോകകിരീടത്തിനായുള്ള അവസാന പോരാട്ടത്തിൽ നേർക്കുനേർ എത്തുകയാണ്.
ഒരു വശത്ത് ലോക ഫുട്ബോളിലെ കരുത്തരായ അർജന്റീനയും മറുവശത്ത് തന്ത്രപരമായ മികവും കൃത്യതയാർന്ന കളിശൈലിയും കൊണ്ട് മുന്നേറിയ സ്പെയിനുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
രണ്ട് വ്യത്യസ്ത ഫുട്ബോൾ ശൈലികളുടെ പോരാട്ടമാകുമ്പേ ൾ- അർജന്റീനയുടെ ആക്രമണ മികവും അപാര ആത്മവിശ്വാസത്തോടെയുള്ള പോരാട്ടവീര്യവും സ്പെയിനിന്റെ പന്തടക്കവും എതിരാളികളുടെ നീക്കങ്ങൾ നിഷ്പ്രഭമാക്കുന്ന തന്ത്രങ്ങളുടെ കൃത്യതയും തമ്മിലുള്ള തീപ്പൊരി പോരാട്ടം ലോകകപ്പ് ഫൈനലിന്റെ ആവേശം വർധിപ്പിക്കുന്നു.

സെമിഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3-1ന് പരാജയപ്പെടുത്തിയാണ് അർജന്റീന ഫൈനലിൽ എത്തിയത്.
നിർണായക മത്സരങ്ങളിൽ സമ്മർദ്ദം അതിജീവിക്കാനും ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മുതലെടുക്കാനുമുള്ള കഴിവാണ് അർജന്റീനയുടെ പ്രധാന കരുത്ത്.
ബെൽജിയത്തെയും ഫ്രാൻസിനെയും മറികടന്നാണ് സ്പെയിൻ അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്.
പന്തിന്റെ നിയന്ത്രണം, കൃത്യമായ പാസുകൾ, കൂട്ടായ മുന്നേറ്റങ്ങൾ എന്നിവയാണ് സ്പെയിനിന്റെ വിജയത്തിന്റെ പ്രധാന ഘടകങ്ങൾ.
ഇന്നത്തെ ഫൈനലിൽ ഒരു ചെറിയ പിഴവ് പോലും മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയും.
അർജന്റീനയുടെ ആക്രമണ ശക്തിയും സ്പെയിനിന്റെ തന്ത്രപരമായ നിയന്ത്രണവും തമ്മിലുള്ള ഈ പോരാട്ടത്തിൽ ആരാകും ലോകത്തിന്റെ പുതിയ ചാമ്പ്യന്മാർ എന്ന തീരുമാനം അറിയാൻ ലോകത്താകാ മാനുമുള്ള ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഫൈനലിന് മുന്നോടിയായി നടന്ന മൂന്നാം സ്ഥാന മത്സരത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും ഏറ്റുമുട്ടി.
സെമിഫൈനൽ പരാജയത്തിന്റെ നിരാശ മറികടന്ന് ലോകകപ്പിന് അഭിമാനത്തോടെ വിടപറയുകയായിരുന്നു ഇരു ടീമുകളുടെയും ലക്ഷ്യം.
ഈ ലോകകപ്പ് ഫൈനലിന്റെ മറ്റൊരു പ്രത്യേകത ചരിത്രത്തിലെ ആദ്യത്തെ ഹാഫ്ടൈം ഷോയാണ്.
ഫുട്ബോളിനൊപ്പം സംഗീതവും വിനോദവും ഒന്നിക്കുന്ന ഈ പരിപാടി ലോകകപ്പ് ഫൈനലിന് ആനന്ദിക്കാനുള്ള പുതിയൊരു അനുഭവം നൽകും.
മഡോണ, ഷാക്കീറ(വക്ക വക്ക ), ജസ്റ്റിൻ ബീബർ, ബി ടി എസ് തുടങ്ങിയ ലോകപ്രശസ്ത സംഗീത പ്രതിഭകൾ ഹാഫ്ടൈം വേദിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ടോം ക്രൂസ് ഉൾപ്പെടെയുള്ള ഹോളിവുഡ് താരങ്ങളും മറ്റ് പ്രമുഖ കലാകാരന്മാരും ഈ മഹാവിരുന്നിന്റെ ഭാഗമാകും.
80,000ത്തിലധികം ആരാധകർ സ്റ്റേഡിയത്തിൽ നേരിട്ട് സാക്ഷിയാകുന്ന ഈ ഫൈനൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ കാണുന്ന ആഗോള കായികമേളയായി മാറും.

അതേസമയം യൂറോപ്യൻ ക്ലബ് ഫുട്ബോളിലും പുതിയ നീക്കങ്ങൾ എന്ന നിലയിൽ
ചെൽസി, ആസ്റ്റൺ വില്ലയുടെ മധ്യനിര താരം മോർഗൻ റോജേഴ്സിനെ 117 മില്യൺ പൗണ്ടിന്റെ ക്ലബ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാൻ ധാരണയിലെത്തിയെന്ന വാർത്ത പുതിയ സീസണിന് മുന്നോടിയായുള്ള പ്രധാന ചർച്ചയായി മാറിയിരിക്കുകയാണ്.
ഇനി ലോകത്തെ ഫുട്ബോൾ പ്രേമികൾക്ക് ആകാംക്ഷയോടെ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് അവസാന വിസിലിലോടെ അർജന്റീന വീണ്ടും ലോകത്തിന്റെ നെറുകയിലെത്തുമോ, അതോ സ്പെയിൻ പുതിയൊരു ചരിത്രം എഴുതുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒരു കപ്പ്, തുടക്കത്തിൽ നിരവധി ടീമുകളുടെ സ്വപ്നമായിരുന്നുഎന്നാൽ അവസാന ദിവസം രണ്ട് ടീമുകളുടെ മാത്രം സ്വപ്നവും അവകാശവാദവുമായി മാറിയിരിക്കുന്നു.
കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾ വഹിച്ചുകൊണ്ട്, ഭാരിച്ച ആകാംക്ഷയുടെ ഘനവും പേറി ഘടികാരത്തിന്റെ മിനിറ്റുകളുടെയും മണിക്കൂറുകളുടെയും സൂചിമുനകൾ മുന്നോട്ട് നീങ്ങുന്നത്
ഓരോ ഫുട്ബോൾ ആരാധകന്റെയും ഹൃദയത്തിൽ ആകാംക്ഷയുടെ കുന്തമുനകൾ ചൂണ്ടിയപോലെ… ഫൈനലിന്റെ സംഭ്രമ നിമിഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം…
GCC NEWS 24 | സ്പോർട്സ് ഡെസ്ക്



