‘അരികിൽ’ ടൈറ്റിൽ മോഹൻലാൽ പ്രകാശനം ചെയ്തു

Megha Surendran
1 Min Read

ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ മലയാള ചിത്രം ‘അരികിൽ’ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. നവാഗതനായ രജീഷ് രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡാഡീസ് ഡ്രീം എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.

Ref.No:DPCI-PKD-50

‘ലൂസിഫർ’, ‘ഗുമസ്തൻ’, ‘ആഘോഷം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ്, മാധവൻ നായർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത, ഗൗരവക്കാരനായ മാധവൻ നായരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

ഭാര്യയുടെ സ്നേഹവും കരുതലും തിരിച്ചറിയാതെ ജീവിക്കുന്ന മാധവൻ നായർ പിന്നീട് ഏകാന്തതയുടെ അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ജീവിതത്തിലെ തിരിച്ചറിവുകളിലൂടെ നഷ്ടപ്പെട്ട ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുകയും പ്രിയപ്പെട്ടവരെ വീണ്ടും ചേർത്തുനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വൈകാരിക യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

ശ്രീജിത്ത് ഇടവനയാണ് സംഗീത സംവിധാനം. സിബി ജോസഫ് ഛായാഗ്രഹണവും സുജീർ ബാബു സുരേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഷാജു സെബാസ്റ്റ്യനാണ് പ്രോജക്ട് ഡിസൈനും കോസ്റ്റ്യൂം ഡിസൈനും. മോഹൻദാസ് കലാസംവിധാനവും മാളു എസ്. മേക്കപ്പും നിർവഹിക്കുന്നു. രാജേഷ് കെ. മത്തായിയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിജി ഗ്രൂപ്പാണ് സഹനിർമാണം.

നവംബർ 21-ന് ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ‘അരികിലി’ന്റെ പ്രധാന ലൊക്കേഷനുകൾ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയും പരിസര പ്രദേശങ്ങളുമാണ്. കുടുംബബന്ധങ്ങളുടെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ പങ്കുവയ്ക്കുന്ന ഒരു വൈകാരിക ചിത്രമായിരിക്കും ‘അരികിൽ’ എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×