എഐയ്ക്ക് ധാർമിക നിഷ്പക്ഷതയില്ല; മനുഷ്യാന്തസ്സ് സംരക്ഷിക്കണം: പോപ്പ് ലിയോ പതിനാലാമൻ

Leena Joseph
1 Min Read

ഏഥൻസ്: കൃത്രിമ ബുദ്ധി (AI) ധാർമികമായി നിഷ്പക്ഷമല്ലെന്നും, അതിന്റെ രൂപകൽപനയിലും പ്രവർത്തനരീതിയിലും മനുഷ്യനെയും സമൂഹത്തെയും കുറിച്ചുള്ള പ്രത്യേക കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നുവെന്നും പോപ്പ് ലിയോ പതിനാലാമൻ വ്യക്തമാക്കി.

അമേരിക്കൻ സാമൂഹികമാധ്യമമായ എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിലാണ് പോപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എഐയുടെ ധാർമികത വിലയിരുത്തുമ്പോൾ അതിന്റെ ഉപയോഗലക്ഷ്യങ്ങൾ മാത്രം പരിശോധിച്ചാൽ മതിയാകില്ലെന്നും, ഉപയോഗിക്കുന്ന ഡാറ്റയും മോഡലുകളും എങ്ങനെ രൂപകൽപന ചെയ്തതാണ്, അവയിൽ മനുഷ്യനെയും സമൂഹത്തെയും കുറിച്ചുള്ള എന്ത് ദർശനമാണ് ഉൾക്കൊള്ളുന്നതെന്നും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാന്തസ്സ് സംരക്ഷിക്കുകയും പൊതുനന്മയ്ക്ക് സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന രീതിയിലാണ് എഐ വികസിപ്പിക്കപ്പെടേണ്ടതെന്ന് പോപ്പ് വ്യക്തമാക്കി. എഐ സംവിധാനങ്ങൾ രൂപകൽപന ചെയ്യുന്നവരിൽ നിന്ന് അത് ഉപയോഗിക്കുന്നവരിലേക്കും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നവരിലേക്കും എല്ലാ ഘട്ടങ്ങളിലും ഉത്തരവാദിത്തം വ്യക്തമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐയുടെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാകണമെന്നും, അത്തരം തീരുമാനങ്ങളെ വിലയിരുത്താനും ചോദ്യം ചെയ്യാനും ആവശ്യമായപ്പോൾ സംഭവിക്കുന്ന ദോഷങ്ങൾക്ക് പരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നും പോപ്പ് ലിയോ പതിനാലാമൻ അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×