സമസ്തയുടെ മാതൃക രാജ്യവ്യാപകമാക്കും: കാന്തപുരം

Zaid Ebrahim Anwari
1 Min Read

​കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈജ്ഞാനിക-സാമൂഹിക മുന്നേറ്റ മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യവസ്ഥാപിതമായി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

​ടൗൺഹാളിൽ സമസ്ത (എ.പി വിഭാഗം) സ്ഥാപകദിന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. സെന്റിനറി നിധിയുടെ സംസ്ഥാനതല ഉദ്ഘാടനം പുറക്കാട് മൊയ്തീൻ കുട്ടി മുസ്‌ലിയാരിൽ നിന്നും ഫണ്ട് സ്വീകരിച്ച് കാന്തപുരം നിർവഹിച്ചു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും വി.പി.എം. വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×