ഒരു കാലത്ത് പ്രശസ്ത സൗന്ദര്യവർദ്ധക ബ്രാൻഡായ ‘ഫെയർ ആൻഡ് ലവ്ലി’യുടെ പരസ്യങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായിരുന്നു പെരിസാദ് സൊറാബിയൻ (Perizaad Zorabian). എന്നാൽ ഗ്ലാമർ ലോകത്തുനിന്ന് ബിസിനസ്സ് രംഗത്തേക്ക് ചുവടുവെച്ച താരം ഇന്ന് കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് സാമ്രാജ്യമാണ് കെട്ടിപ്പടുത്തിരിക്കുന്നത്.
തന്റെ കുടുംബത്തിന്റെ പരമ്പരാഗത പോൾട്രി ബിസിനസ്സിലേക്ക് (Zorabian Chicken) കടന്നുവന്ന പെരിസാദ്, ഇന്ന് 120 കോടി രൂപയുടെ സമ്പാദ്യമുള്ള വിജയകരമായ ഒരു ബിസിനസ്സ് സംരംഭകയാണ്. ഏതൊരു വ്യക്തിക്കും പ്രചോദനം നൽകുന്ന പെരിസാദ് സൊറാബിയന്റെ ഈ അമ്പരപ്പിക്കുന്ന യാത്രാവിശേഷം factlens news വഴിയാണ് പുറത്തു വന്നിരിക്കുന്നത്.



