- കോഴിക്കോട്: സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായ റഷീദ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സംഗമം 2026 ആഗസ്റ്റ് 2 (ഞായർ) രാവിലെ 9:30-ന് കോഴിക്കോട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ സംഘടനയുടെ പ്രവർത്തകരും ഭാരവാഹികളും വിവിധ മേഖലകളിലെ വിശിഷ്ടാതിഥികളും പങ്കെടുക്കും. ചടങ്ങിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, സാമൂഹിക സേവന പദ്ധതികൾ, അംഗത്വ വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിക്കായി എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്തിട്ടുണ്ട്.
FACTLENS NEWS*”സത്യത്തിനൊപ്പം എന്നും”*



