കമാലി യ്യ സലാത്തും ഖുത്ബിയ്യത്ത് മജ്‌ലിസും ഒക്ടോബർ 4ന് കരുവാരകുണ്ട് വീട്ടിക്കുന്ന് ഹിദായ മസ്ജിദിൽ

Zaid Ebrahim Anwari
1 Min Read

കരുവാരകുണ്ട്: ആത്മീയ സംഗമത്തിന്റെ ഭാഗമായി കരുവാരകുണ്ട് വീട്ടിക്കുന്ന് ഹിദായ മസ്ജിദിൽ സലാത്തുൽ കമാലിയ്യ മജ്‌ലിസും ഖുത്ബിയ്യത്ത് മജ്‌ലിസും ഒക്ടോബർ 4 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. വിശ്വാസികൾക്ക് ആത്മീയമായി ഏറെ പ്രയോജനകരമാകുന്ന മജ്‌ലിസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

എല്ലാ മാസവും ആദ്യ ഞായറാഴ്ച നടത്തിവരുന്ന സലാത്തുൽ കമാലിയ്യ മജ്‌ലിസ് സാധാരണയായി അൽ ഹിദായ സ്ഥാപനത്തിൽ വെച്ചാണ് സംഘടിപ്പിച്ചുവരുന്നത്. എന്നാൽ ഈ മാസം കൂടുതൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി വീട്ടിക്കുന്ന് ഹിദായ മസ്ജിദിലേക്ക് വേദി മാറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Ref.No:ZE-515-024-50

ഈ വർഷത്തെ പ്രത്യേകതയായി ശൈഖ് മുഹ്‌യിദ്ദീൻ ജീലാനി (റ)യുടെ ആണ്ടിനോടനുബന്ധിച്ചുള്ള ഖുത്ബിയ്യത്ത് മജ്‌ലിസും ഇതോടൊപ്പം നടക്കും. സലാത്തുൽ കമാലിയ്യയും ഖുത്ബിയ്യത്തും ഒരുമിച്ച് നടക്കുന്ന ആത്മീയ സംഗമമായതിനാൽ പ്രദേശത്തെ വിശ്വാസികൾക്ക് ഇത് ശ്രദ്ധേയമായ അവസരമാകും.

ശിഹാബുദ്ദീൻ മദനി ഉസ്താദിന്റെ നേതൃത്വത്തിലാണ് സലാത്തുൽ കമാലിയ്യ മജ്‌ലിസും ഖുത്ബിയ്യത്ത് മജ്‌ലിസും നടക്കുന്നത്. ആത്മീയ ചൈതന്യവും ദുആയും സ്വലാത്തും സ്മരണയും നിറഞ്ഞ മജ്‌ലിസിൽ കുടുംബസമേതം പങ്കെടുക്കാൻ വിശ്വാസികളെ സംഘാടകർ ക്ഷണിച്ചു.

2026 ഒക്ടോബർ 4 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കരുവാരകുണ്ട് വീട്ടിക്കുന്ന് ഹിദായ മസ്ജിദിൽ നടക്കുന്ന പരിപാടിയിൽ പരമാവധി വിശ്വാസികൾ പങ്കെടുത്ത് മജ്‌ലിസിൽ സംബന്ധിക്കണമെന്നും ദുആയിൽ പങ്കുചേരണമെന്നും സംഘാടകർ അഭ്യർഥിച്ചു.

“മജ്‌ലിസിൽ പങ്കെടുക്കാം… ആത്മീയ നിമിഷങ്ങളിൽ പങ്കുചേരാം… ദുആയിൽ ഒരുമിക്കാം.”

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×