ഉടമയുടെ മരണത്തിന് പിന്നാലെ അനാഥയായ പിറ്റ്ബുൾക്ക് കുടുംബത്തെ തിരികെ കിട്ടി;

Sony Jackson
1 Min Read

കൊച്ചി: ഉടമയുടെ മരണത്തിന് പിന്നാലെ ആലുവയിലെ അടച്ചിട്ട ഫ്ലാറ്റിൽ ഭക്ഷണവും വെള്ളവുമില്ലാതെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ പിറ്റ്ബുൾ നായയ്ക്ക് ഒടുവിൽ സ്വന്തം കുടുംബത്തെ തിരികെ കിട്ടി. രക്ഷാപ്രവർത്തകർ താൽക്കാലികമായി ‘റുക്കു’ എന്ന് പേരിട്ടിരുന്ന നായയുടെ യഥാർത്ഥ പേര് ‘ജെന്നി’ ആണെന്ന് കണ്ടെത്തി. വർഷങ്ങളായി നായയെയും അതിന്റെ ഉടമയെയും അടുത്തറിയുന്ന കുടുംബമാണ് ഇപ്പോൾ ജെന്നിയെ ഏറ്റെടുത്തിരിക്കുന്നത്.

Ref.No:DPCI-PKD-50

സെപ്റ്റംബർ 17-നാണ് ആലുവയിലെ ഐശ്വര്യ നഗറിലെ ഫ്ലാറ്റിന് സമീപം 46കാരിയായ അനില തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിനുള്ളിൽ പിറ്റ്ബുൾ നായയെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതിരുന്നതിനെ തുടർന്ന് നായ ക്ഷീണിതയും നിർജലീകരണം സംഭവിച്ച നിലയിലുമായിരുന്നു.

അനിലയുടെ മരണത്തിന് പിന്നാലെ നായയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ ആരുമില്ലാതായതോടെ ആലുവ പൊലീസ് മൃഗസംരക്ഷണ സംഘടനയായ ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷനെ സമീപിച്ചു. സംഘടനയിലെ പ്രവർത്തകർ നായയെ രക്ഷപ്പെടുത്തി മുവാറ്റുപുഴയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അനിലയെയും ജെന്നിയെയും നേരത്തെ പരിചയമുണ്ടായിരുന്ന റോസും ഭർത്താവ് ജോസ് ജോർജും വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദയ പ്രവർത്തകരെ ബന്ധപ്പെടുന്നത്.റോസും ജോസും അനിലയോടൊപ്പം എറണാകുളത്തെ FACT ക്വാർട്ടേഴ്സിൽ ഏകദേശം ഒന്നര വർഷത്തോളം താമസിച്ചിരുന്നവരാണ്. അനിലയോടൊപ്പം ജെന്നിയും കുടുംബത്തിന്റെ ഭാഗമായിരുന്നു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×