നാല്പത് ദിവസത്തിലധികം നീണ്ട മൗലിദ് സദസ്സുകൾക്ക് ഇന്ന് സമാപനം

Zaid Ebrahim Anwari
1 Min Read

മഗ്ബിന് ശേഷം ഖുത്ബിയ്യത്ത് മജ്‌ലിസ് — മഹല്ല് നിവാസികൾക്ക് സ്നേഹപൂർവം ക്ഷണം

പൂടൂർ: പൂടൂർ പുത്തൻപള്ളി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് റബീഉൽ അവ്വൽ ഒന്ന് മുതൽ ആരംഭിച്ച് റബീഉൽ ആഖിർ പത്ത് ദിനങ്ങളിലൂടെയും തുടർന്ന് നീണ്ടുനിന്ന നാല്പത് ദിവസത്തിലധികം നീണ്ട മൗലിദ് പാരായണത്തിനും അനുബന്ധ ആത്മീയ സദസ്സുകൾക്കും ഇന്ന് സമാപനം.

ഇന്ന് മഗ് റിബ് നിസ്കാരാനന്തരം നടക്കുന്ന ഖുത്ബിയ്യത്ത് മജ്‌ലിസോടുകൂടിയാണ് ഈ ദീർഘമായ മൗലിദ് പരമ്പരയ്ക്ക് സമാപനം കുറിക്കുന്നത്.

Ref.No:ZE-515-024-50

മഹല്ലിന്റെ ആത്മീയ അന്തരീക്ഷം കൂടുതൽ സജീവമാക്കിയ ഈ ദിവസങ്ങളിൽ മൗലിദ് പാരായണങ്ങൾ, ബൈത്തുകൾ, പ്രാർത്ഥനകൾ, ജീലാനി അനുസ്മരണ മൗലിദുകൾ എന്നിവ വിവിധ ഘട്ടങ്ങളിലായി നടന്നു. മഹല്ല് നിവാസികൾക്കും മരണപ്പെട്ടുപോയ മഹല്ല് നിവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു.

മദ്റസാ വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾ, ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ വിവിധ പരിപാടികളും ഇതിനോടനുബന്ധിച്ച് ശ്രദ്ധേയമായി. വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനങ്ങളും പ്രത്യേക പ്രോത്സാഹന പുരസ്കാരങ്ങളും നൽകി.

ഇത്തരം ആത്മീയവും സാമൂഹികവുമായ പരിപാടികൾക്ക് നേതൃത്വം നൽകിവരുന്ന മഹല്ല് ഖതീബ് നജ്മുദ്ദീൻ സഖാഫി ഉസ്താദിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന സമാപന ഖുത്ബിയ്യത്ത് മജ്‌ലിസിലേക്കും മഹല്ല് നിവാസികളെ പ്രത്യേകം ക്ഷണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ മഹല്ല് ഗ്രൂപ്പുകളിൽ സജീവമാണ്.

നാല്പത് ദിവസത്തിലധികം നീണ്ട മൗലിദ് സദസ്സുകളുടെ സമാപനത്തിന് സാക്ഷികളാകാനും പ്രാർത്ഥനയിൽ പങ്കുചേരാനും മുഴുവൻ മഹല്ല് നിവാസികളും കുടുംബസമേതം എത്തിച്ചേരണമെന്ന് സംഘാടകർ സ്നേഹപൂർവം അഭ്യർത്ഥിച്ചു.

📍 സ്ഥലം: പൂടൂർ പുത്തൻപള്ളി ജുമാ മസ്ജിദ്

🕰️ സമയം: ഇന്ന് മഗ്രിബ് നിസ്കാരാനന്തരം

🌙 പരിപാടി: സമാപന ഖുത്ബിയ്യത്ത് മജ്‌ലിസ്

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×