മണ്ണിടിച്ചിലിൽ തമിഴ്നാട് സ്വദേശിനിക്ക് ദാരുണാന്ത്യം;

Athul Mohan
1 Min Read

മീനച്ചിലാർ കരകവിഞ്ഞേക്കും, കോട്ടയത്ത് ജാഗ്രത

കോട്ടയം: കനത്ത മഴ തുടരുന്നതിനിടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും രൂക്ഷം. തീക്കോയിയിൽ മണ്ണിടിച്ചിലിൽ തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ചതിന് പിന്നാലെ മീനച്ചിലാറിലെ ജലനിരപ്പും ഉയരുകയാണ്. മലയോര മേഖലകളിൽ കൂടുതൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ തുടങ്ങിയ കിഴക്കൻ കോട്ടയത്തിന്റെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതോടെ മീനച്ചിലാറിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. തീക്കോയി മേഖലയിലാണ് പുഴയിലെ ജലനിരപ്പ് ഉയർന്നതായി റിപ്പോർട്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള മീനച്ചിലാർ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർധിക്കുമെന്നാണ് മുന്നറിയിപ്പ്.

Ref.No:DPCI-PKD-50

മലയോര പാതകളിൽ മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുന്നതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ത്യ കാലാവസ്ഥാ വകുപ്പ് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്തോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. സെപ്റ്റംബർ 24 വരെ സംസ്ഥാനത്ത് മഴ തുടർന്നേക്കാമെന്നാണ് നിലവിലെ കാലാവസ്ഥാ മുന്നറിയിപ്പ്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×