മംഗളൂരു നാഗൂരിയിൽ മണ്ണിടിച്ചിൽ: മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Sreelekha
0 Min Read

മംഗളൂരു: മംഗളൂരു നാഗൂരിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ സ്ത്രീയും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ന് (ജൂലൈ 1, ബുധനാഴ്ച) രാവിലെയാണ് സംഭവം.

 

അപകടത്തെത്തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരു പുരുഷനെയും രണ്ട് പെൺകുട്ടികളെയും എൻ.ഡി.ആർ.എഫ് (NDRF) ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

കങ്കനാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള, ഓടിട്ട ഒരു വീടിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവസ്ഥലത്ത് എൻ.ഡി.ആർ.എഫിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളു

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×