*സിഡ്നി:* ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പടിഞ്ഞാറൻ സിഡ്നിയിലെ ഭൂഗർഭ ബങ്കറിൽ നിന്ന് 2.7 ടൺ കൊക്കെയ്ൻ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് പിടികൂടി. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 81.6 കോടി ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 4,500 കോടിയിലധികം ഇന്ത്യൻ രൂപ) വിലവരുമെന്ന് പോലീസ് അറിയിച്ചു.
ലണ്ടൻഡെറിയിലെ ഒരു പ്രോപ്പർട്ടിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഷിപ്പിംഗ് കണ്ടെയ്നറുകളുടെ വ്യാജ തറയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 21-ഉം 25-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ നിരോധിത മയക്കുമരുന്ന് കടത്തിയതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
—



