സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 101 സ്ഥാപകദിനം വ്യാപകമായി ആഘോഷിച്ചു. സെന്റിനറി എക്സിക്യൂട്ടീവ് കൗൺസിൽ, കർമ്മസമിതി എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും സമസ്ത സ്ഥാപക ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തിയും മധുര വിതരണവും സന്ദേശ പ്രഭാഷണങ്ങളും നടത്തിയും ആഘോഷിച്ചു. ജില്ല സോൺ, സർക്കിൾ യൂണിറ്റ് നേതാക്കൾ നേതൃത്വം നൽകി. എടത്തറ അഞ്ചാംമയിൽ യൂണിറ്റിൽ സർക്കിൾ ജനറൽ സെക്രട്ടറി സൈദ് ഇബ്രാഹിം അൻവരി പതാക ഉയർത്തി സോൺ ക്യാബിനറ്റ് അംഗം അഹമ്മദ് കബീർ കരീമി സന്ദേശ പ്രഭാഷണം നടത്തി എസ് വൈ എസ് യൂണിറ്റ് ജാബിർ സ്വാഗതവും എസ്എസ്എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി മിൻഹാജ് അൽഹസനി നന്ദിയും പറഞ്ഞു സമസ്തയുടെ 101 വാർഷികം മലപ്പുറം വാദി ഹറമിൻ 2027 ജനുവരി 28 29 30 31 എന്നീ തീയതികളിൽ നടക്കുന്ന സമ്മേളനം വിജയിപ്പിക്കാൻ മീറ്റിങ്ങിൽ ആഹ്വാനം ചെയ്തു അതിന്റെ ഭാഗമായി യൂണിറ്റിലും സർക്കിളിലും സോണുകളിലും നടക്കുന്ന എല്ലാ പരിപാടികളിലും യൂണിറ്റ് കമ്മിറ്റിയുടെയും പ്രവർത്തകരുടെയും പൂർണ്ണ സഹകരണം ഉണ്ടാകും എന്നും അറിയിച്ചു സമ്മേളന വിജയത്തിന് വേണ്ടി മുഴുവൻ പ്രവർത്തകർക്കും സെന്റിന് നിധി ബോക്സ് വിതരണം സർക്കിൾ പ്രസിഡണ്ട് സലിം സഖാഫി നിർവഹിച്ചു പ്രവർത്തകർ ആവേശത്തോടെ നിധി ബോക്സ് സ്വീകരിച്ചു.



