പശ്ചിമേഷ്യ കത്തുന്നു; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈറ്റിലും ബഹ്റൈനിലും ഇറാൻ്റെ പ്രത്യാക്രമണം! വെടിനിർത്തൽ തകർന്നു
അന്താരാഷ്ട്ര ഡെസ്ക്:
പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി ഇറാൻ്റെ വൻ സൈനിക പ്രത്യാക്രമണം. ഇറാന്റെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അയൽരാജ്യങ്ങളായ ബഹ്റൈനിലേക്കും കുവൈറ്റിലേക്കും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടത്. ലോകമാധ്യമമായ അൽ ജസീറയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
താല്ക്കാലിക വെടിനിർത്തൽ പൂർണ്ണമായും തകർന്നു
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ നിലനിന്നിരുന്ന താല്ക്കാലിക വെടിനിർത്തൽ കരാർ (Ceasefire) ഈ പുതിയ നീക്കത്തോടെ പൂർണ്ണമായും തകർന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയുടെ യുദ്ധക്കപ്പലുകളും വ്യോമസേനയും ഇറാന്റെ കേന്ദ്രങ്ങളെ തകർത്തതിന് പിന്നാലെ, യു.എസ് സഖ്യരാജ്യങ്ങളായ കുവൈറ്റിനെയും ബഹ്റൈനെയും ലക്ഷ്യമിട്ടാണ് ഇറാന്റെ ഈ അപ്രതീക്ഷിത സൈനിക നീക്കം. ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിവരങ്ങ
ൾ.



