ഇരുട്ടടിയായി വീണ്ടും ഇന്ധന വിലവർധിപ്പിച്ചു

Nixon Thottan (DPCI)
1 Min Read

ന്യൂഡൽഹി:ജനങ്ങൾക്ക്  വീണ്ടും ഇടിത്തീയായി വീണ്ടും ഇന്ധന വിലവർധിപ്പിച്ചു.എണ്ണക്കമ്പനികൾ ഇന്ധനനിരക്കുകൾ പരിഷ്കരിച്ച തിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർദ്ധന വാണിത്. നിലവിലെ ട്രാൻസ്പോർട്ട്-ഗാർഹിക ചെലവുകൾ വർദ്ധിച്ചുനിൽ ക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ് ഈ തീരുമാനം.

പുതിയ നിരക്കുകൾ പ്രകാരം ന്യൂഡൽഹിയിൽ പെട്രോൾ ലിറ്ററിന് 87 പൈസ വർദ്ധിച്ച് 97.77 രൂപയിൽ നിന്നും 98.64 രൂപയായി ഉയർന്നു. ഡീസൽ വില ലിറ്ററിന് 91 പൈസ വർദ്ധിച്ച് 90.67 രൂപയിൽ നിന്നും 91.58 രൂപയിലെത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി ലിറ്ററിന് 3 രൂപ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിരക്ക് വർദ്ധനവ് വന്നിരിക്കുന്നത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×