ബെയ്റൂട്ട്: ശക്തമായ വ്യോമാക്രമണങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ഒടുവിൽ ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും തെക്കൻ ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി ലബനനിൽ ഇസ്രായേൽ നടത്തിയ ശക്തമായ ആക്രമണങ്ങളിൽ 47 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയുടെയും ഇറാന്റെയും മധ്യസ്ഥതയിൽ രൂപീകരിച്ച സമാധാന കരാറിനെ അസ്ഥിരപ്പെടുത്തുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. ലബനനിൽ വെച്ച് ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിരുന്നു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, തങ്ങൾക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളെ ശക്തമായി നേരിടുമെന്ന് ഇസ്രായേൽ വക്താവ് അറിയിച്ചു



