ഹജ്ജ് ഹെൽപ്പ് ഡെസ്ക് ജില്ലാതല ഉദ്ഘാടനം

Zaid Ebrahim Anwari
0 Min Read

പാലക്കാട് അടുത്ത വർഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകാൻ ഉദ്ദേശിക്കുന്ന ഹാജിമാർക്ക് അപേക്ഷ സമർപ്പണം മുതൽ യാത്ര പുറപ്പെടുന്നത് വരെ സഹായങ്ങൾക്കായി ഹെൽപ്പ് ഹെൽപ്പ് ഡസ്കുകളുടെ പ്രവർത്തനങ്ങൾ തുടങ്ങി. ജില്ലാ മണ്ഡലം തലങ്ങളിൽ ഹജ്ജ് കമ്മിറ്റി നിയോഗിച്ച പരിശീലകരുടെ നേതൃത്വത്തിലുള്ള സഹായകേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു. ഇ റഷീദ്, പി മുഹമ്മദ്, ഖാസിം കുന്നത്ത് എന്നിവരിൽ നിന്ന് രജിസ്ട്രേഷൻ രേഖകൾ മന്ത്രി ഏറ്റുവാങ്ങി. ട്രെയിനർ എൻ വി ബഷീർ ആമുഖ പ്രഭാഷണം നടത്തി.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×