- രാജ്യത്ത് സർവീസ് നടത്തുന്ന ഇലക്ട്രിക് റിക്ഷകളുടെ (ഇ-റിക്ഷ) ബാറ്ററി സംവിധാനം സ്മാർട്ട്ഫോണുകൾ വഴി റിമോട്ടായി നിയന്ത്രിച്ച് ഓഫാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. **BAT-BMS, Lossigy, Epoch-i-ion** ഉൾപ്പെടെയുള്ള ഏഴോളം ബാറ്ററി മാനേജ്മെന്റ് ആപ്പുകൾ അടിയന്തരമായി നീക്കം ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോറിനും ആപ്പിൾ ആപ്പ് സ്റ്റോറിനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) നിർദ്ദേശം നൽകി.
### സുരക്ഷാവീഴ്ചയും വ്യാജ ‘പ്രാങ്കുകളും’
ഇ-റിക്ഷകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ വോൾട്ടേജ്, താപനില എന്നിവ നിരീക്ഷിക്കാൻ നിർമ്മിച്ച ആപ്പുകളാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന ചില ഇ-റിക്ഷകളുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിൽ (BMS) പാസ്വേഡ് പ്രൊട്ടക്ഷനോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.
- ഇത് മുതലെടുത്ത് 15 മീറ്റർ ചുറ്റളവിലുള്ള ആർക്കും ബ്ലൂടൂത്ത് വഴി ഈ ആപ്പുകൾ ഉപയോഗിച്ച് ബാറ്ററിയുടെ പവർ ഔട്ട്പുട്ട് നിർത്തലാക്കാൻ (Discharge Output Off) സാധിക്കുമെന്ന് കണ്ടെത്തി. പാതയോരങ്ങളിൽ
- ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകൾ പെട്ടെന്ന് ഓഫാക്കി ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മന്ത്രാലയം ഇടപെട്ടത്.



