സ്‌ത്രീയായി വേഷം മാറി വിവാഹം; ഭാര്യ പുരുഷനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സഹിച്ചില്ല, ഒടുവില്‍ കൊലപാതകം

Abdul Rasheed
1 Min Read

രാജ്‌കോട്ട്: സോഷ്യല്‍ മീഡിയവഴി സ്‌ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ തട്ടിപ്പ് നടത്തിയ യുവാവ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.സ്‌ത്രീയെന്ന് വിശ്വസിച്ച്‌ ഇയാളെ വിവാഹം കഴിച്ച പിയൂഷ് കുമാറാണ് കൊലപാതകം നടത്തിയത്. മൂന്ന് വർഷത്തോളം പെണ്‍വേഷം കെട്ടി പിയൂഷിനെ പറ്റിച്ച ചന്ദൻ കുമാറാണ് കൊല്ലപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് പിയൂഷ് കൊലപാതകം നടത്തിയത്.

 

സോഷ്യല്‍ മീഡിയയിലൂടെ നിഷ കുമാർ, പൂനം എന്നീ പേരുകളില്‍ അക്കൗണ്ടുകള്‍ നിർമ്മിച്ച ചന്ദൻ കുമാർ പതിയെ പിയൂഷിനെ വലയിലാക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ബന്ധം വിവാഹത്തിലെത്തുകയും ചെയ്‌തു. സിന്ദൂരമണിയിച്ച്‌ പിയൂഷ്, ചന്ദനെ ഭാര്യയായി സ്വീകരിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളില്‍ മതപരമായ വ്രതങ്ങള്‍ അനുഷ്‌ഠിക്കാനുണ്ടെന്ന് പറഞ്ഞ് ചന്ദൻ ശാരീകബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറി.എന്നാല്‍, ചന്ദൻ ഷേവ് ചെയ്യുന്നത് കണ്ടതോടെയാണ് പിയൂഷിന് ചതി മനസിലായത്. ഇതോടെ വഴക്കിട്ട് മാറിത്താമസിക്കാൻ തുടങ്ങിയ പിയൂഷിനെ ചന്ദൻ നിരന്തരം ശൈല്യം ചെയ്യാൻ തുടങ്ങി. ഇതേതുടർന്ന് ചന്ദനെ റെയില്‍വേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ചശേഷം വലിയ കല്ലുകൊണ്ട് മർദിച്ച്‌ കൊലപ്പെടുത്തിയെന്ന് പിയൂഷ് പറയുന്നു. മൃതദേഹം കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച ശേഷം പിയൂഷ് ജോലിചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു.ജൂണ്‍ 25ന് മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസിന്റെ പിടിയിലായ പിയൂഷ് കുറ്റംസമ്മതിച്ചു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×