മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച തുടര്‍ച്ചയായ രണ്ടാം സെഷനിലും നേട്ടം കൈവരിച്ചു. ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റിനു മുകളിലെത്തി.നിഫ്റ്റി 24,100 കടന്നു. ഏകദേശം 2259 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1477 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 174 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
മിക്കവാറും എല്ലാ പ്രധാനപ്പെട്ട ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 3.5ശതമാനത്തോടെ നേട്ടത്തോടെ ഐടി മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി മിഡ്ക്യാപ്പ് ഐടി സൂചികയും മെറ്റല്‍ ഓഹരികളും കുതിച്ചുയര്‍ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കെമിക്കല്‍സ് എന്നിവയും നേട്ടങ്ങള്‍ കൈവരിച്ചു. എച്ച്ഡിഎഫ്സി ബേങ്ക് ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞു.



