ഗസ്സ വംശഹത്യയെ മൈക്രോസോഫ്റ്റ് പിന്തുണക്കുന്നെന്ന് ചൂണ്ടിക്കാട്ടി രാജി;

Abdul Rasheed
2 Min Read

പിന്നാലെ ആയിരക്കണക്കിന് സഹപ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് ഇമെയില്‍ സന്ദേശം, ചര്‍ച്ചയായി മൈക്രോസോഫ്റ്റ് ജീവനക്കാരന്‍റെ സന്ദേശം

മിലാൻ: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ മൈക്രോസോഫ്റ്റ് പിന്തുണക്കുന്നെന്ന് ചൂണ്ടിക്കാട്ടി, കമ്പനിയില്‍ നിന്ന് രാജിവെച്ച ജീവനക്കാരൻ സഹപ്രവർത്തകർക്കയച്ച ഇമെയില്‍ സന്ദേശങ്ങള്‍ ചർച്ചയാകുന്നു.മൈക്രോസോഫ്റ്റ് ഇറ്റലിയിലെ ഡാറ്റാ സെന്‍ററില്‍ ക്രിട്ടിക്കല്‍ എൻവയോണ്‍മെന്റ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നൂർ എന്ന ജീവനക്കാരൻ കഴിഞ്ഞ മാസം 26നാണ് രാജിവെച്ചത്. പിന്നാലെ, മൈക്രോസോഫ്റ്റ് കമ്പനിയിലെ യൂറോപ്പിലുടനീളമുള്ള ആയിരക്കണക്കിന് സഹപ്രവർത്തകയച്ച മെയില്‍ സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ജോലിയുടെ അവസാനദിവസം സഹപ്രവർത്തകർക്കയച്ച കേവലമൊരു വിടവാങ്ങല്‍ സന്ദേശം മാത്രമായിരുന്നില്ല അത്, ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയുടെ നട്ടെല്ലായി മാറുകയും, സാങ്കേതികമായ പിന്തുണകളെല്ലാം നല്‍കുകയും ചെയ്യുന്നൊരു കമ്പനിയിലെ ജോലിയില്‍ തുടരാൻ തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു കുറിപ്പില്‍.

‘മൈക്രോസോഫ്റ്റ് ഇറ്റലിയിലെ ഡാറ്റാ സെന്‍ററില്‍ കഴിഞ്ഞ രണ്ട് വർഷമായി ക്രിട്ടിക്കല്‍ എൻവയോണ്‍മെന്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ഞാൻ. എന്നാല്‍, ഇനിയും ഈ ജോലിയില്‍ തുടരാൻ എനിക്ക് താല്‍പര്യമില്ല, രാജി വെക്കുന്നു’-നൂർ എഴുതി. യൂറോപ്പിലെ ഡാറ്റാ സെന്‍ററുകളെ നിരീക്ഷണ കേന്ദ്രങ്ങളായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ ഡിജിറ്റല്‍ ആയുധങ്ങള്‍ ഫലസ്തീനിലുടനീളം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് നീക്കമെന്നും നൂർ ‘സഹപ്രവർത്തകർക്കെഴുതിയ മെയിലില്‍ പറയുന്നു. ഫലസ്തീനില്‍ കഴിഞ്ഞ 994 ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ പിന്തുണക്കുകയാണ് മൈക്രോസോഫ്റ്റ്. ഇസ്രായേലിന്‍റെ യുദ്ധനടപടികളില്‍ മൈക്രോസോഫ്റ്റിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്’. നൂർ വ്യക്തമാക്കി.ഇസ്രായേലിന്‍റെ യൂണിറ്റ് 8200 എന്ന രഹസ്യാനേഷ്വണ വിഭാഗം ഫലസ്തീനികളുടെ ഫോണ്‍ സംഭാഷണം ചോർത്താൻ മൈക്രോസോഫ്റ്റിന്റെ ‘അസൂർ’ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതായി അദ്ദേഹം വിശദമാക്കി. 11,500 ടെറാബൈറ്റ് ഡാറ്റ ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടതായും ഇത് വ്യോമാക്രമണങ്ങള്‍ക്കും അറസ്റ്റുകള്‍ക്കും ഉപയോഗിച്ചതായും വിവിധ റിപ്പോർട്ടുകള്‍ ഉദ്ധരിച്ച്‌ നൂർ പറഞ്ഞു.

സാധാരണക്കാരെ നിരീക്ഷിക്കാൻ തങ്ങള്‍ സാങ്കേതികവിദ്യ നല്‍കുന്നില്ലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്. നേരത്തെ നടന്ന അന്വേഷണത്തില്‍ അസൂർ പ്ലാറ്റ്‌ഫോം ആളുകളെ ഉപദ്രവിക്കാൻ ഉപയോഗിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ വിവാദമായതിനെത്തുടർന്ന് ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിന്റെ ചില സേവനങ്ങള്‍ തങ്ങള്‍ നിർത്തിവെച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് അറിയിച്ചിരുന്നു.

അതേസമയം, സാധാരണക്കാരെ നിരീക്ഷിക്കാൻ തങ്ങള്‍ സാങ്കേതികവിദ്യ നല്‍കുന്നില്ലെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്. നേരത്തെ, നടന്ന അന്വേഷണത്തില്‍ അസൂർ പ്ലാറ്റ്ഫോം ആളുകളെ ഉപദ്രവിക്കാൻ ഉപയോഗിച്ചതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ വിവാദമായതിന് പിന്നാലെ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിന്‍റെ ചില സേവനങ്ങള്‍ തങ്ങള്‍ നിർത്തിവെച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ബ്രാഡ് സ്മിത്ത് അറിയിച്ചിരുന്നു.

നോ അസൂർ ഫോർ അപാർത്തീഡ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ജീവനക്കാർ കമ്പനിക്കെതിരെ നിരന്തരം പ്രതിഷേധങ്ങള്‍ നടത്തിവരുന്നുണ്ട്. ഫലസ്തീനിലെ വംശഹത്യക്ക് കമ്പനി ഒത്താശ ചെയ്യുന്നെന്ന് ആരോപിക്കുന്ന ഈ കൂട്ടായ്മ, ഇസ്രായേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

തന്നോടൊപ്പം വർക്കർ ഇൻതിഫാദയില്‍ ചേരാനും, വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന അധ്വാനത്തില്‍ നിന്ന് പിന്തിരിയുമെന്ന് പ്രതിജ്ഞ ചെയ്യാനും ആവശ്യപ്പെട്ടുകൊണ്ടാണ് നൂർ തന്‍റെ മെയില്‍ സന്ദേശം അവസാനിപ്പിച്ചത്. ‘മൈക്രോസോഫ്റ്റിന്‍റെ സാങ്കേതിക വിദ്യ നിർമിക്കുന്നത് നമ്മളാണ്. നമ്മുടെ അധ്വാനത്തെ തിരിച്ചുപിടിക്കാനുള്ള അധികാരവും ഉത്തരവാദിത്തവും നമുക്കുണ്ട്. ഫലസ്തീൻ സ്വതന്ത്രമാകട്ടെ, സ്നേഹത്തോടെ നൂർ’. അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×