മൊണാക്കോയിൽ ബോംബ് സ്ഫോടനം; യുക്രൈനിയൻ ശതകോടീശ്വരൻ വാഡിം എർമോളേവിന് ഗുരുതര പരിക്ക്, പ്രതികൾക്കായി തിരച്ചിൽ!
അന്താരാഷ്ട്ര ഡെസ്ക്:
യൂറോപ്യൻ രാജ്യമായ മൊണാക്കോയെ ഞെട്ടിച്ച് പ്രമുഖ യുക്രൈനിയൻ ശതകോടീശ്വരന് നേരെ ബോംബാക്രമണം. പ്രശസ്ത യുക്രൈനിയൻ ഒലിഗാർക്ക് (Oligarch) വാഡിം എർമോളേവിനും (Vadim Ermolaev) ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കുമാണ് തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ സ്ഫോടനത്തിൽ പരിക്കേറ്റത്. ഒരു സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കനത്ത സുരക്ഷയിൽ പ്രോസിക്യൂട്ടറുടെ പത്രസമ്മേളനം
ആക്രമണത്തിന് പിന്നാലെ രാജ്യം വിടാൻ സാധ്യതയുള്ള പ്രതികളെ കണ്ടെത്താനായി മൊണാക്കോ സുരക്ഷാ ഏജൻസികൾ വ്യാപകമായ തിരച്ചിൽ (Manhunt) ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മൊണാക്കോ പ്രോസിക്യൂട്ടർ ജനറൽ സ്റ്റെഫാൻ തിബോൾട്ട് (Stéphane Thibault) നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ അടിയന്തര വാർത്താ സമ്മേളനം വിളിച്ചുചേർത്തു. യുക്രൈൻ-റഷ്യ യുദ്ധ പശ്ചാത്തലത്തിൽ പ്രമുഖരായ ബിസിനസ്സ് പ്രമുഖർ യൂറോപ്പിൽ ടാർഗെറ്റ് ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്



