യു.എ.ഇ. ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം.

2 Min Read

എതിഹാദ് റെയിൽ ആദ്യ യാത്രക്കാരുമായി പരീക്ഷണ സർവീസ് ആരംഭിച്ചു

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ റെയിൽ പദ്ധതിയായ എതിഹാദ് റെയിൽ, രാജ്യത്തിന്റെ ഗതാഗത രംഗത്ത് ചരിത്രപരമായ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇതുവരെ ചരക്ക് ഗതാഗതത്തിനായി മാത്രം ഉപയോഗിച്ചിരുന്ന ഈ സംവിധാനം, ഇപ്പോൾ ആദ്യമായിട്ടാണ് യാത്രക്കാരുമായി പരീക്ഷണ സർവീസായി ആരംഭിച്ചത്.

ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രയാണ് ഈ പദ്ധതിയുടെ തുടക്കം.-

ആദ്യ സർവീസിന്റെ വിശദാംശങ്ങൾ:

ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ഫുജൈറയിലെ ആധുനിക റെയിൽ ടെർമിനലിൽ നിന്ന് പുലർച്ചെ 5:34ന് ആദ്യ യാത്രാ ട്രെയിൻ പുറപ്പെട്ടു- അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് നീളുന്ന ഈ യാത്ര ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് സമയത്തിനുള്ളിൽ പരിസമാപ്തിയാകും .

മണിക്കൂറിൽ ഏകദേശം 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ ഭാവിയിൽ എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം വലിയ തോതിൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

ഘട്ടംഘട്ടമായ വിപുലീകരണം :

എതിഹാദ് റെയിലിന്റെ യാത്രാ സേവനം തുടക്കത്തിൽ തന്നെ പൂർണ്ണമായ എല്ലാ മേഖലയെയും ആരംഭിച്ചില്ലെങ്കിലും ഘട്ടംഘട്ടമായി പൂർണ്ണമായി രാജ്യത്തുടനീളം പ്രവർത്തന ക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യ ഘട്ടത്തിൽ : അബുദാബി–ഫുജൈറ റൂട്ടിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തുടർന്ന് ദുബായ് ഉൾപ്പെടെയുള്ള പ്രധാന എമിറേറ്റുകളിലേക്ക് സേവനം വ്യാപിപ്പിക്കും. പിന്നീട് ഷാർജ ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കും നെറ്റ്‌വർക്ക് വികസിപ്പിക്കാനാണ് പദ്ധതി.

യാത്രാസൗകര്യങ്ങൾ:

ഓരോ ട്രെയിനിലും ഏകദേശം 400 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ശേഷിയുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കോച്ചുകൾ, വൈ-ഫൈ സംവിധാനം, വിശാലമായ സീറ്റുകൾ, ലഗേജ് സൗകര്യങ്ങൾ എന്നിവയോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവമാണ് ലക്ഷ്യമിടുന്നത്.

ഗതാഗത മേഖലയിലെ വലിയ മാറ്റം : 
ഈ പദ്ധതി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ അബുദാബി, ദുബായ്, ഷാർജ, ഫുജൈറ തുടങ്ങിയ പ്രധാന എമിറേറ്റുകൾ തമ്മിൽ വേഗതയേറിയ റെയിൽ ബന്ധം സ്ഥാപിക്കും. റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കുകയും യാത്രാസമയം ഗണ്യമായി കുറഞ്ഞ് കൂടുതൽ സൗകര്യപ്രദമായ യാത്രാ സംവിധാനം രൂപപ്പെടുകയും ചെയ്യും.

ഭാവി പ്രതീക്ഷകൾ :

എതിഹാദ് റെയിൽ പൂർണ്ണമായി വികസിക്കുമ്പോൾ വർഷംതോറും ലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്ന ഒരു ദേശീയ റെയിൽ ശൃംഖലയായി ഇത് മാറും. ഇതിലൂടെ യു.എ.ഇയുടെ സാമ്പത്തിക, ടൂറിസം, ലജിസ്റ്റിക് മേഖലകൾക്ക് വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Dalma Ayurvedic Center
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×