ദുബായ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമ ‘അനന്തൻ കാട്’ ടീമിന്റെ പ്രത്യേക “Meet & Greet” പരിപാടി ജൂൺ 21-നു (ഞായറാഴ്ച) ദുബായിൽ വെച്ച് നടക്കും. ദുബായിലെ നെസ്റ്റോ മദീന മാളിൽ വൈകിട്ട് 6.00 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന താരങ്ങളായ ആര്യ, നിഖില വിമൽ, മുരളി ഗോപി, സാന്തി ബാലചന്ദ്രൻ, എസ്. വിനോദ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പ്രവാസി മലയാളികൾക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട താരങ്ങളെ നേരിൽ കാണാനും സംവദിക്കാനുമുള്ള അപൂർവ അവസരമായിരിക്കും ഈ പരിപാടി.
ഡിജിറ്റൽ പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ (DPCI) GCC ഇൻചാർജും, ഡിജിറ്റൽ ന്യൂസ് ആൻഡ് മീഡിയ കൗൺസിൽ ഓഫ് ഇന്ത്യ (DNMCI) ഹോണററി വൈസ് പ്രസിഡന്റുമായ ഡോ. ബഷീർ വടകര പരിപാടിക്കു നേതൃത്വം നൽകും. ഈ പ്രോഗ്രാം കലാ-സാംസ്കാരിക മേഖലകളെ ഒന്നിപ്പിക്കുന്ന ഒരു വേദിയായി മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കൂടാതെ , ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ വാർത്താ പോർട്ടലായ “GCC 24 News.com”-ന്റെ ഔദ്യോഗിക ലോഞ്ചിംഗും നടക്കും. ഗൾഫ് മേഖലയിലെ മലയാളികൾ ഉൾപ്പെടെയുള്ള വിവിധ ഭാഷാ സമൂഹങ്ങൾക്ക് വേഗതയേറിയതും വിശ്വാസ്യതയാർന്നതുമായ വാർത്തകളും വിവരങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഈ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നത് എന്ന് Dr ബഷീർ വടകര പ്രസ്താവിച്ചു.
ഗൾഫ് മേഖലയിലെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, ബിസിനസ്, സിനിമ, പ്രവാസി ക്ഷേമം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന GCC 24 News.com, ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് DPCI കോർഡിനേറ്ററുമാർ അറിയിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വാർത്തകൾ കൂടുതൽ വേഗത്തിലും വിശ്വാസ്യതയോടെയും ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം, പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും നേട്ടങ്ങളും ആഗോളതലത്തിൽ ഉയർത്തിക്കാട്ടുക എന്നതും ഈ മീഡിയ സംരംഭത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ഗോകുലം ഗോപാലൻ, മിനി സ്റ്റുഡിയോ, ഗോൾഡൻ സിനിമ എന്നിവയുടെ പിന്തുണയോടെയും സ്പ്രെഡ് സ്മൈൽ ഇവന്റ്സ് & മീഡിയയുടെ നേതൃത്വത്തിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബായിലെ പ്രമുഖ സ്ഥാപനങ്ങളായ ചെന്നൈ പ്രോപ്പർട്ടീസ്, റീലിയസ് റിയൽ എസ്റ്റേറ്റ്, നെസ്റ്റോ മദീന മാൾ, ഡാൽമ ആയുർവേദിക് സെന്റർ, ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
സിനിമാ താരങ്ങളും മാധ്യമപ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവാസി മലയാളികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
പരിപാടി വിശദാംശങ്ങൾ:
📅 തീയതി: 21 ജൂൺ 2026
🕔 സമയം: വൈകിട്ട് 5.00 മണി
📍 വേദി: നെസ്റ്റോ മദീന മാൾ, ദുബായ്

Tags: #AnanthanKaadu #Arya #NikhilaVimal #MuraliGopy #DubaiEvents #GCC24News #DrBasheerVadakara #DPCI #DNMCI #MalayalamCinema #MeetAndGreet #DPCINews



