ബി​ജെ​പി ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക ഇ​ന്ന്; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​ച്ചേ​ക്കും  

Nixon Thottan (DPCI)
1 Min Read

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. 50ഓ​ളം പേ​ർ അ​ട​ങ്ങു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​ടൂ​രി​ൽ ആ​ശാ​നാ​ഥ് സ്ഥാ​നാ​ർ​തി​യാ​യേ​ക്കും. ആ​റ​ന്മു​ള സീ​റ്റ് ബി​ഡി​ജെ​എ​സി​ന് ന​ൽ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, അ​മി​ത് ഷാ, ​ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, സി ​സ​ദാ​ന​ന്ദ​ൻ എം​പി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

സം​സ്ഥാ​ന സ​മി​തി നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ലെ പേ​രു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നാവുന്ന ജ​ന​കീ​യ മു​ഖ​ങ്ങ​ളെ ക​ണ്ടെ​ത്താ​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×