തൃശ്ശൂർ ബാറസോസിയേഷനിൽ കെ കെ ജയസൂര്യൻ സ്മാരക സെമിനാർ സംഘടിപ്പിച്ചു.
തൃശൂർ : 18 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും അത് സൃഷ്ടിക്കുന്ന ഗുരുതരമായ ഭാവി പ്രത്യാഘാതങ്ങളും സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി എം മനോജ്. തൃശൂർ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പഠന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ അപ്പാസകനും ബാർ അസോസിയേഷൻ അംഗവുമായരുന്ന അഡ്വക്കേറ്റ് കെ കെ ജയസൂരിന്റെ സ്മരണാർത്ഥം അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ A BIRD’S EYE ON THE LAW OF COMPENSATION WITH SPECIAL REFERENCE TO MOTOR ACCIDENT CLAIMS എന്ന വിഷയത്തിൽ ആയിരുന്നു ക്ലാസ്സ്.

മൈനർ ഡ്രൈവിങ്ങും നിയമപരമായ പ്രത്യാഘാതങ്ങളും നഷ്ടപരിഹാര നിയമങ്ങളുടെ പ്രായോഗിക വശങ്ങളെ കുറിച്ചും സംസാരിക്കുകയായിരുന്നു. കുട്ടികളുടെ നിയമവിരുദ്ധമായ വാഹനമോടിക്കൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിചാണ് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞത്. 18 വയസ്സ് തികയാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുമ്പോൾ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവിതങ്ങൾ മാത്രമല്ല ഒരു കുടുംബത്തിന്റെ മുഴുവൻ ഭാവിയും ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അപകടങ്ങളിൽ പെടുന്ന കുട്ടികളുടെ ഭാവിയിലെ വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, നിയമപരമായ ശിക്ഷ നടപടികൾ എന്നിവ അവരുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കും.
കൂടാതെ ലൈസൻസ് ഇല്ലാത്ത മൈനർമാർ വരുത്തിവെക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളും വാഹന ഉടമകളായ മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്ന കനത്ത സാമ്പത്തിക നിയമ ബാധ്യതകളും നഷ്ടപരിഹാര നിയമങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിശദീകരിച്ചു. മാതാപിതാക്കളും സമൂഹവും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ ബാർ അസോസിയേഷനിലെ മുതിർന്ന അഭിഭാഷകർ, ജൂനിയർ അഭിഭാഷകർ, ഭാരവാഹികൾ തുടങ്ങി നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

കൃത്രിമ അവയവങ്ങൾക്ക് നഷ്ടപരിഹാരം നൽകുമ്പോൾ – ഇത്തരം കേസുകളിൽ നഷ്ടപരിഹാര തുക നിശ്ചയിക്കുമ്പോൾ, ട്രിബ്യൂണൽ നൽകുന്ന അവാർഡ് യാഥാർത്ഥ്യബോധമുള്ളതും, ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ളതുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, പരാതിക്കാരന് തന്റെ ജീവിതകാലം മുഴുവൻ അന്തസ്സോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാൻ സഹായിക്കുന്ന തരത്തിൽ പ്രവർത്തനക്ഷമമായ ഒരു കൃത്രിമ അവയവം ഉറപ്പാക്കാൻ തക്കവണ്ണം പര്യാപ്തമായതുമായിരിക്കണം അത്.”
നിലവിലുള്ള വിപണി നിരക്കുകൾക്ക് അനുസൃതമായി, കൃത്രിമ അവയവം വാങ്ങാനും അത് ഘടിപ്പിക്കാനും യഥാർത്ഥത്തിൽ എത്ര തുക ചിലവ് വരുമോ അത് കോടതി അനുവദിക്കണം. വിലകുറഞ്ഞ അവയവങ്ങൾ വാങ്ങാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഇരയെ നിർബന്ധിക്കാനാകില്ല.

ജില്ലാ ജഡ്ജ് ശശികുമാർ പി എസ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അഭിഭാഷകൻ സോമകുമാർ അനുസ്മരണ പ്രസംഗം നടത്തി. തൃശൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ ആർ പൗലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വക്കറ്റ് സി കെ ജയസൂര്യൻ സ്വാഗതവും വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ജോമോൻ നന്ദിയും പറഞ്ഞു.




