കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി
മുള്ളൂർക്കര എടലം കുന്ന് റോഡിൽനിന്ന് ഏകദേശം 7,000 രൂപയും രേഖകളും അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയ പതിനഞ്ചുകാരനായ വിദ്യാർത്ഥി സത്യസന്ധതയുടെ മാതൃകയായി.
ഇരുന്നിലം കോട് സ്വദേശിയായ ഭഗത് കൃഷ്ണയുടെ കളഞ്ഞു പോയ പേഴ്സ് ആണ് NSS High School ൻ്റെയടുത്ത് താമസിക്കുന്ന സന്ധ്യ-അനീഷ് ദമ്പതികളുടെ മകൻ അഖിലിന് ലഭിച്ചത്. കളഞ്ഞ് കിട്ടിയ പേഴ്സിൻ്റെ കാര്യം അഖിൽ ഉടൻതന്നെ വാർഡ് മെമ്പറായ ഷെമീനയെ വിവരമറിയിച്ചു. ഇതേ സമയത്താണ് തൻ്റെ വാർഡിലെ ഒരു വ്യക്തിയുടെ പേഴ്സ് നഷ്ടപ്പെട്ട വാർത്ത മൂന്നാം വാർഡ് മെമ്പറായ സയന വാട്ട്സാപ്പിൽ അറിയിക്കുന്നത്.
ഉടനെ സയനയുമായി ബന്ധപ്പെട്ട് പേഴ്സിൻ്റെ ഉടമസ്ഥത സ്ഥിരീകരിക്കയും മെമ്പർ ഷമീനയുടെ സാന്നിധ്യത്തിൽ പേഴ്സ് കൈമാറുകയും ചെയ്തു. പണമടങ്ങിയ പേഴ്സ് തിരികെ ലഭിച്ചതിൽ ഭഗത് കൃഷ്ണസന്തോഷം പ്രകടിപ്പിക്കുകയും അഖിലിനെ സന്തോഷത്തോടെ ആലിംഗനം ചെയ്ത് അനുമോദിക്കുകയും ചെയ്തു. പേഴ്സ് തിരികെ ലഭിക്കാൻ സഹായിച്ച മെമ്പർമാരായ സയനയ്ക്കും ഷെമീനയക്കും ഭഗത് കൃഷ്ണ നന്ദി അറിയിച്ചു.
സ്വന്തമല്ലാത്ത പണം കൈവശം വെക്കാതെ ഉത്തരവാദിത്വത്തോടെ ഉടമയെ കണ്ടെത്താൻ ശ്രമിച്ച അഖിലിൻ്റെ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും ഏറെ അഭിനന്ദനാർഹമാണ്.
സത്യസന്ധതയും നന്മയും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ് ഈ കൊച്ചുമിടുക്കന്റെ പ്രവർത്തി.




