ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ അമേരിക്കയും റഷ്യയും ചൈനയും;

Alexander Jacob
2 Min Read

വാഷിങ്ടൺ/ബെയ്ജിങ്/മോസ്‌കോ: ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കാനുള്ള പദ്ധതികൾക്ക് വേഗം കൂടുന്നതിനിടെ, ചന്ദ്രോപരിതലത്തിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള മത്സരവും ശക്തമാകുന്നു. അമേരിക്ക, ചൈന, റഷ്യ എന്നീ വൻശക്തികളാണ് പുതിയ ‘ലൂണാർ ന്യൂക്ലിയർ റേസ്’ മുന്നിൽ നിന്ന് നയിക്കുന്നത്. അമേരിക്ക 2030ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചൈനയും റഷ്യയും ചേർന്ന് വികസിപ്പിക്കുന്ന പദ്ധതിക്ക് 2035–36 കാലയളവാണ് ലക്ഷ്യമിടുന്നത്.

അമേരിക്കയുടെ ലക്ഷ്യം 2030

ചന്ദ്രനിൽ സ്ഥിരമായ അടിസ്ഥാനസൗകര്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആണവോർജ പദ്ധതിക്ക് അമേരിക്ക വലിയ പ്രാധാന്യമാണ് നൽകുന്നത്. 2026 ജനുവരിയിൽ നാസയും യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജിയും ചന്ദ്രനിലെ fission surface power system വികസിപ്പിക്കുന്നതിനുള്ള സഹകരണം ശക്തമാക്കിയിരുന്നു. 2030ഓടെ ചന്ദ്രോപരിതലത്തിൽ ഒരു ആണവ റിയാക്ടർ സ്ഥാപിക്കുകയെന്നതാണ് നിലവിലെ ലന്യമുണ്ട്. ആണവ റിയാക്ടറിന് അവിടെയുള്ള ഗവേഷണ ഉപകരണങ്ങൾ, റോവറുകൾ, ആശക്ഷ്യം.

നാസയുടെ രേഖകൾ പ്രകാരം, ഭാവിയിലെ ചന്ദ്രദൗത്യങ്ങൾക്ക് തുടർച്ചയായ വൈദ്യുതി നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചന്ദ്രനിലെ ദീർഘമായ രാത്രിയിലും സൂര്യപ്രകാശം ലഭിക്കാത്ത പ്രദേശങ്ങളിലും സൗരോർജം മാത്രം ആശ്രയിക്കുന്നത് വലിയ വെല്ലുവിളിയാണ്. ആണവ ഫിഷൻ സംവിധാനം കാലാവസ്ഥയെയും സൂര്യപ്രകാശ ലഭ്യതയെയും ആശ്രയിക്കാതെ വൈദ്യുതി നൽകാൻ കഴിയും.

Ref.No:DPCI-PKD-50

ചൈന–റഷ്യ സഖ്യവും ചന്ദ്രനിലെ ആണവ നിലയവും

അമേരിക്കയ്ക്ക് സമാന്തരമായി ചൈനയും റഷ്യയും International Lunar Research Station (ILRS) എന്ന സംയുക്ത പദ്ധതിയിലൂടെ ചന്ദ്രനിൽ ദീർഘകാല ഗവേഷണ സൗകര്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. 2021ൽ ചൈനയുടെ CNSAയും റഷ്യയുടെ Roscosmosും ILRS നിർമാണത്തിനായി ഔദ്യോഗിക ധാരണയിലെത്തിയിരുന്നു. ചന്ദ്രോപരിതലത്തിലും ഭ്രമണപഥത്തിലും ദീർഘകാലം സ്വയം പ്രവർത്തിക്കാൻ കഴിയുന്ന ഗവേഷണ സൗകര്യമാണ് പദ്ധതിയുടെ ലക്ഷ്യം.

ചൈനയുടെ നിലവിലെ പദ്ധതിപ്രകാരം ILRS-ന്റെ അടിസ്ഥാന രൂപം 2035ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ സ്ഥാപിക്കാനാണ് ലക്ഷ്യം. തുടർന്ന് 2040കളിൽ വിപുലീകരിച്ച ഘട്ടത്തിലേക്ക് പദ്ധതി കടക്കും.  ഈ പദ്ധതിയുടെ ഭാഗമായി ചന്ദ്രനിൽ ആണവോർജ സംവിധാനം സ്ഥാപിക്കാനുള്ള റഷ്യ–ചൈന സഹകരണം 2030കളുടെ മധ്യത്തോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം റഷ്യ വികസിപ്പിക്കുന്ന റിയാക്ടർ ILRS-ന് ആവശ്യമായ വൈദ്യുതി നൽകുന്ന പ്രധാന സംവിധാനങ്ങളിലൊന്നായിരിക്കും.

എന്തിനാണ് ചന്ദ്രനിൽ ആണവ റിയാക്ടർ?

ചന്ദ്രനിലെ സാഹചര്യങ്ങളാണ് ആണവോർജത്തെ ഇത്രയും പ്രധാനമാക്കുന്നത്. ചന്ദ്രനിലെ ഒരു പകൽ–രാത്രി ചക്രം ഭൂമിയിലെ ഏകദേശം 29.5 ദിവസത്തിന് തുല്യമാണ്. പല പ്രദേശങ്ങളിലും ഏകദേശം രണ്ടാഴ്ചയോളം സൂര്യപ്രകാശവും തുടർന്ന് രണ്ടാഴ്ചയോളം ഇരുട്ടുമാണ്അ നുഭവപ്പെടുന്നത്. അതിനാൽ സൗരോർജ പാനലുകൾ മാത്രം ഉപയോഗിച്ച് സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടാണ്.

സാങ്കേതിക വെല്ലുവിളികളും അപകടസാധ്യതകളും

ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കുന്നത് ഭൂമിയിൽ ഒരു റിയാക്ടർ നിർമ്മിക്കുന്നതിനെക്കാൾ സങ്കീർണമാണ്. റിയാക്ടർ വിക്ഷേപണ സമയത്തെ ശക്തമായ കമ്പനങ്ങൾ അതിജീവിക്കണം. ചന്ദ്രനിലെ പൊടി, അതിശൈത്യം, അതിതാപം, കുറഞ്ഞ ഗുരുത്വാകർഷണം തുടങ്ങിയ സാഹചര്യങ്ങളിലും വർഷങ്ങളോളം പ്രവർത്തിക്കേണ്ടതുണ്ട്.

മാത്രമല്ല, മനുഷ്യ ഇടപെടൽ പരിമിതമായതിനാൽ സംവിധാനങ്ങൾ ദീർഘകാലം സ്വയം പ്രവർത്തിക്കാൻ കഴിയണം. ഭൂമിയിൽ നിന്നുള്ള പരിപാലനം പ്രായോഗികമല്ല. ആണവ ഇന്ധനം, വിക്ഷേപണ സുരക്ഷ, റിയാക്ടർ തണുപ്പിക്കൽ, ചൂട് പുറത്തേക്ക് നീക്കം ചെയ്യൽ തുടങ്ങിയവയും നിർണായക സാങ്കേതിക പ്രശ്നങ്ങളാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×