വട്ടവടയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിച്ചിൽ; രണ്ട് മരണം, ഒരാൾക്ക് പരിക്ക്

Geetha Nambishan
1 Min Read

ഇടുക്കി: കനത്ത മഴയ്ക്കിടെ ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരിൽ മണ്ണിടിച്ചിൽ. കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊട്ടാക്കമ്പൂർ അമ്മൻകോവിൽ മേഖലയിലാണ് ഞായറാഴ്ച ഉച്ചയ്ക്കുശേഷം ദുരന്തമുണ്ടായത്.

ഞായറാഴ്ച ഉച്ചയോടെ വട്ടവട മേഖലയിൽ മഴ ശക്തമായി. കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നവർ മഴ ശക്തമായതോടെ അവിടെ തന്നെയുള്ള താൽക്കാലിക ഷെഡിലേക്ക് മാറുകയായിരുന്നു. വെളിയിൽ ഉണക്കാനിട്ടിരുന്ന വെളുത്തുള്ളി മഴയിൽ നനയാതിരിക്കാൻ ഷെഡിലേക്ക് മാറ്റിയ ശേഷമാണ് ഇവർ അവിടെ വിശ്രമിച്ചിരുന്നത്. ഇതിനിടെയാണ് സമീപത്തെ മണ്ണിടിഞ്ഞ് ഷെഡിന് മുകളിലേക്ക് പതിച്ചത്.

Ref.No:DPCI-PKD-50

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആരംഭിച്ച മഴ മണിക്കൂറുകളോളം ശക്തമായി തുടർന്നതായി റിപ്പോർട്ടുകളുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4.30 വരെ വട്ടവടയിൽ അതിശക്തമായ മഴ ലഭിച്ചതായും പ്രദേശത്ത് തുടർച്ചയായി കനത്ത മഴ പെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മണ്ണിടിച്ചിലിന്റെ പ്രധാന കാരണം ശക്തമായ മഴയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സമീപപ്രദേശങ്ങളിൽ കുഴിച്ചെടുത്ത മണ്ണ് കൂട്ടിയിട്ടിരുന്നതും ദുരന്തത്തിന് കാരണമായിരിക്കാമെന്ന് പ്രദേശവാസികളിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഔദ്യോഗിക അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×