പറളി സർക്കിൾ എക്സിക്യൂട്ടീവ്

Zaid Ebrahim Anwari
2 Min Read

സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആഹ്വാനം; മിലാദ് വിളമ്പല റാലിയും സിറാജ് ക്യാമ്പയിനും വിജയിപ്പിക്കാൻ തീരുമാനം

പറളി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ, കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, സുന്നി മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പറളി സർക്കിൾ എക്സിക്യൂട്ടീവ് യോഗം പറളി മസ്ജിദുൽ ഫാറൂഖിൽ ചേർന്നു.

പ്രാരംഭ പ്രാർത്ഥനയ്ക്ക് സോൺ ജനറൽ സെക്രട്ടറി സിദ്ദീഖ് നിസാമി അൽഹസനി നേതൃത്വം നൽകി. പറളി മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ് സലിം സഖാഫി അധ്യക്ഷത വഹിച്ചു.

സംഘടനയുടെ നേതൃത്വം ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടെ ഏറ്റെടുത്ത് താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് ആവശ്യമായ സന്ദേശങ്ങൾ കൃത്യമായി കൈമാറണമെന്നും സുന്നത്ത് ജമാഅത്ത് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും സിദ്ദീഖ് നിസാമി അൽഹസനി പറഞ്ഞു.

Ref.No:ZE-515-024-50

വിശുദ്ധ ദീനിന്റെ നിയമങ്ങളും പ്രവാചകന്മാരുടെയും മഹത്തുക്കളായ ഖലീഫമാരുടെയും ഇമാമുമാരുടെയും പ്രബോധനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ പണ്ഡിതന്മാർ നിർവഹിച്ചുവരുന്ന ദൗത്യം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പണ്ഡിതന്മാർ കൈമാറിവന്ന ദീനി പാരമ്പര്യവും ആശയങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കുന്നതിനും പുതിയ തലമുറയെ ദീനീബോധത്തോടെ വളർത്തുന്നതിനും പ്രവർത്തകർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മിലാദ് വിളമ്പല റാലി വിജയിപ്പിക്കുന്നതിനായി മുഴുവൻ പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. റാലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗത്തിൽ നിർദേശം നൽകി.

നേതൃത്വത്തിന്റെ കീഴിൽ നടക്കുന്ന സിറാജ് ക്യാമ്പയിൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സുന്നത്ത് ജമാഅത്തിന്റെ ദീനി-സാമൂഹിക സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സിറാജ് ദിനപത്രം വഹിക്കുന്ന പങ്ക് പ്രധാനപ്പെട്ടതാണെന്ന് പാലക്കാട് ജില്ലാ എസ് എസ് എഫ് നേത്രത്വം നജ്മുദ്ധീൻ സഖാഫി പറഞ്ഞു.

പ്രവർത്തകർ സിറാജ് ദിനപത്രത്തിന്റെ വരിക്കാരാകുകയും മറ്റുള്ളവരെ വരിക്കാരാക്കുകയും ചെയ്ത് പ്രചാരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദീനി നിയമങ്ങളും മൂല്യങ്ങളും സമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കുന്നതിൽ സിറാജ് ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് പ്രവർത്തകരുടെ കടമയാണെന്നും നജ്മുദ്ധീൻ സഖാഫി പറഞ്ഞു.

യോഗത്തിൽ S P C പറളി സർക്കിൾ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ചെയർമാനായി കാജാ ഹുസൈൻ അൽഹസനി, കൺവീനറായി സൈദ് ഇബ്റാഹിം അൻവരി കോർഡിനേറ്ററായി കാമിൽ അൽഹസനി എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് ചെയർമാൻമാരായി അഹമ്മദ് കബീർ കരീമി, മുഹമ്മദ് ഷരീഫ് എന്നിവരെയും ജോയിന്റ് കൺവീനർമാരായി കാജാ ഹുസൈൻ പറളി, ഷഫീഖ് കമ്പ എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടനാ പ്രവർത്തനങ്ങൾ സിറാജ് ക്യാമ്പയിൽ കൂടുതൽ സജീവമാക്കാനും യുവജനങ്ങളെയും വിദ്യാർഥികളെയും ദീനി-സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാക്കാനും യോഗം തീരുമാനിച്ചു.

സൈദ് ഇബ്റാഹിം അൻവരി സ്വാഗതവും ഷഫീഖ് കമ്പ നന്ദിയും പറഞ്ഞു. വിവിധ സംഘടനാ ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു. ബുർദ്ധ ആലാപനവും ദുആ ക്ക് ശേഷം യോഗം പിരിഞ്ഞു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×