നാഗാ വിഭാഗത്തെ അവഗണിച്ചാൽ ചൈനയുടെ സഹായം തേടേണ്ടി വരും:

Anaidha S Karyat
1 Min Read

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുമായി വിദ്യാർഥി സംഘടന.

ഇംഫാൽ: ഇന്തോ-മ്യാൻമർ അതിർത്തി മേഖലകളിലെ നാഗാ നിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടാൽ, ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ സഹായം തേടാൻ ജനങ്ങൾ നിർബന്ധിതരാകുമെന്ന് മണിപ്പുരിലെ തങ്ഖുൽ നാഗാ വിദ്യാർഥി-സിവിൽ സൊസൈറ്റി സംഘടന മുന്നറിയിപ്പ് നൽകി.

അതിർത്തി ഗ്രാമങ്ങളിൽ ജീവിക്കുന്ന തദ്ദേശീയരായ പൗരന്മാരെ സംരക്ഷിക്കാൻ മണിപ്പുർ സർക്കാരിനും കേന്ദ്ര സർക്കാരിനും സാധിക്കുന്നില്ലെങ്കിൽ അതിർത്തി നിവാസികൾ മറ്റ് വഴികൾ തേടുമെന്നും, സംസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ കഴിയാത്തപക്ഷം മണിപ്പുർ മുഖ്യമന്ത്രി രാജി വെക്കണമെന്നും സതേൺ തങ്ഖുൽ സ്റ്റുഡന്റ്സ് യൂണിയൻ (TAKL) പ്രസിഡന്റ് യാർചുയിസോ കാഷുങ് ആവശ്യപ്പെട്ടു.

Ref.No:AS-994-019-50

അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളിൽ നിരപരാധികളായ നാഗാ പൗരന്മാർ കൊല്ലപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് സംഘടന പ്രതിഷേധം ശക്തമാക്കിയത്. കാംജോങ്ങിലെ പിലോങ്ങിൽ കൊല്ലപ്പെട്ട നാല് തങ്ഖുൽ നാഗാ പൗരന്മാർ, 17 വയസ്സുള്ള ലിയാങ്‌മെയ് നാഗാ ബാലൻ, മൂന്ന് മാവോ നാഗാ നിവാസികൾ എന്നിവരുടെ കൊലപാതകങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളെ മണിപ്പുരിന്റെയോ ഇന്ത്യയുടെയോ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കുന്നില്ലെന്നും അവഗണനയും ഒറ്റപ്പെടലുമാണ് അതിർത്തി നിവാസികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കാഷുങ് പറഞ്ഞു. അതിർത്തി മേഖലകളിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് നാഗാ പൗരന്മാരുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×