നെന്മാറയിൽ ജനവാസമേഖലയിൽ കരടി; ആശങ്കയിൽ നാട്ടുകാർ

Zaid Ebrahim Anwari
1 Min Read

നെന്മാറ: പാലക്കാട് നെന്മാറ വിത്തനശേരി എലന്തൻകുളമ്പിൽ വീടിനോട് ചേർന്ന റബർ തോട്ടത്തിൽ കരടിയെ കണ്ടതോടെ പ്രദേശവാസികൾ ആശങ്കയിൽ. ശനിയാഴ്ച രാത്രി ഏകദേശം 9.30ഓടെയാണ് അനീഷ്–സബിത ദമ്പതികളുടെ വീടിന് സമീപം കരടിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.

വീട്ടിലെ വളർത്തുനായ തുടർച്ചയായി കുരച്ച് ബഹളംവച്ചതിനെ തുടർന്ന് വീട്ടുകാർ പുറത്തേക്ക് നോക്കിയപ്പോഴാണ് റബർ തോട്ടത്തിൽ കരടിയെ കണ്ടത്. വീട്ടുകാർ ലൈറ്റും ടോർച്ചും തെളിച്ചതോടെ കരടി സമീപത്തെ വനമേഖലയിലേക്ക് ഓടിപ്പോയെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും വീട്ടുകാർക്ക് കഴിഞ്ഞു.

Ref.No:ZE-515-024-50

വന്യമൃഗശല്യം രൂക്ഷമാകുന്നതായി പരാതി

കരടിയുടെ സാന്നിധ്യം കൂടി റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്തെ വന്യമൃഗശല്യത്തെക്കുറിച്ചുള്ള ആശങ്കയും ശക്തമായി. ആന, പുലി, മാൻ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് എത്തുന്നതും കൃഷിനാശം ഉണ്ടാക്കുന്നതും പതിവായതായി പ്രദേശവാസികൾ പറയുന്നു. കാട്ടാനശല്യം മൂലം നിരവധി പ്ലാവുകൾ മുറിച്ചുമാറ്റേണ്ടിവന്നതായും കുരങ്ങുകളുടെ ശല്യം കാരണം തെങ്ങിൽനിന്നുള്ള വിളവെടുപ്പ് ബുദ്ധിമുട്ടായതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കരടി കൂടി ജനവാസ മേഖലയിലെത്തിയതോടെ രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×