സിറാജ് പ്രചരണ മെറ്റീരിയലുകൾ വിതരണം ചെയ്തു

Zaid Ebrahim Anwari
1 Min Read

പാലക്കാട്: സിറാജ് ദിനപത്രത്തിന്റെ പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാലക്കാട് സോൺ പരിധിയിലെ വിവിധ സർക്കിൾ കേന്ദ്രങ്ങളിലേക്കുള്ള പ്രചരണ മെറ്റീരിയലുകൾ വിതരണം ചെയ്തു. പാലക്കാട് സോൺ തല വിതരണോദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ മെന്റർ നാസർ സഖാഫി, നിസാർ പൂച്ചിറക്കിക്ക് കൈമാറി നിർവഹിച്ചു.

തുടർന്ന് പാലക്കാട് സർക്കിൾ കേന്ദ്രത്തിലേക്കുള്ള പ്രചരണ സാമഗ്രികൾ ഇബ്രാഹിം ഹാജിക്കും, പിരായിരി സർക്കിൾ കേന്ദ്രത്തിലേക്കുള്ളവ ഇസ്മായിൽ ഹാജിക്കും, പറളി സർക്കിൾ കേന്ദ്രത്തിലേക്കുള്ളവ സൈദ് ഇബ്രാഹിം അൻവരിക്കും, കോട്ടായി സർക്കിൾ കേന്ദ്രത്തിലേക്കുള്ളവ സലീം സഖാഫിക്കും കൈമാറി.

Ref.No:ZE-515-024-50

മലയാളികളുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിലെ പ്രധാന വിഷയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലും പൊതുസമൂഹത്തിന്റെ ശബ്ദമായി നിലകൊള്ളുന്നതിലും സിറാജ് ദിനപത്രം നിർണായക പങ്കാണ് വഹിച്ചുവരുന്നതെന്ന് ഉൽഘാടന പ്രഭാഷണത്തിൽ നാസർ സഖാഫി അഭിപ്രായപ്പെട്ടു.

പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി സിറാജിന്റെ സന്ദേശം കൂടുതൽ വീടുകളിലേക്കും വായനക്കാരിലേക്കും എത്തിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. നമ്മിൽ നിന്ന് മരണപ്പെട്ട പള്ളിക്കുളം എസ് വൈ എസ് യൂണിറ്റ് പ്രസിണ്ടന്റ് ശുഐബ് ഹിഷാമിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥതന നടത്തി.

കേരള മുസ്ലിം ജമാഅത്ത് പാലക്കാട് സോൺ പ്രസിഡന്റ് നാസർ ഹാജി കൽമണ്ഡവം അധ്യക്ഷത വഹിച്ചു. സാദിഖ് പൂളക്കാട് ഖലീൽ ഹാജി സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു. സോൺ ജനറൽ സെക്രട്ടറി സിദ്ദീഖ് നിസാമി സ്വാഗതവും സലീം സഖാഫി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×