പിരിയാരി പഞ്ചായത്ത് 24-ാം വാർഡിന് വികസന കുതിപ്പ്

Zaid Ebrahim Anwari
1 Min Read

മാതൃകാ വാർഡാക്കി ഉയർത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മായിൽ

പാലക്കാട്: വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി പഞ്ചായത്തിലെ 24-ാം വാർഡിനെ മാതൃകാ വാർഡാക്കി മാറ്റാനുള്ള പ്രഖ്യാപനവുമായി പഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മായിൽ. ഇന്നലെ നടന്ന ഗ്രാമസഭയിലാണ് വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ശക്തമായ പ്രഖ്യാപനം നടത്തിയത്.

വാർഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ പദ്ധതികൾ നടപ്പാക്കുന്നതിനും മുൻഗണന നൽകുമെന്ന് എം. ഇസ്മായിൽ പറഞ്ഞു. നിലവിലുള്ള സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കി വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി പൂടൂർ  പുത്തൻ പള്ളിയുടെ പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റും വാർഡിലെ മറ്റു പല ഭാഗങ്ങളിലും മിനി മാസ് ലൈറ്റ് സ്ഥാപിച്ചതും വളരെ ശ്രദ്ധേയമായി പ്രദേശത്തെ രാത്രികാല യാത്രയ്ക്കും പൊതുജന സുരക്ഷയ്ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

Ref.No:ZE-515-024-50

മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ അനുവദിച്ച വികസന ഫണ്ടിൽനിന്ന് പദ്ധതിക്ക് സഹായം ലഭിച്ചതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. നിലവിലെ എം.എൽ.എ രമേഷ് പിഷാരടിയുടെ കാലയളവിലും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തുടരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പിന്നിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മായിലിന്റെ ഇടപെടലും വാർഡ് മെമ്പർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും പ്രധാനമായിരുന്നുവെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. 24-ാം വാർഡിനെ വികസനത്തിന്റെ എല്ലാ മേഖലകളിലും മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമസഭയിൽ പ്രസിഡന്റ് പ്രഖ്യാപിച്ചതായും വാർഡ് വികസനവുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്നുമാണ് പ്രതീക്ഷ.

റോഡ്, തെരുവുവിളക്ക്, കുടിവെള്ളം, ശുചിത്വം, പൊതുസൗകര്യങ്ങൾ തുടങ്ങി ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട മേഖലകൾക്ക് മുൻഗണന നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

“പിരിയാരി പഞ്ചായത്തിലെ 24-ാം വാർഡിനെ ഏറ്റവും മികച്ച വികസന വാർഡുകളിലൊന്നാക്കി മാറ്റും” എന്ന പ്രഖ്യാപനം ഗ്രാമസഭയിൽ ശ്രദ്ധ നേടി. പ്രഖ്യാപനം പ്രാവർത്തികമാകുന്നതോടെ വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ വേഗം ലഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×