ഒഡീഷയിലെ കട്ടക്കിൽ കാർ തടഞ്ഞുനിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Sreelekha
1 Min Read

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ആറംഗ സംഘം തടഞ്ഞുനിർത്തി കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു അതിക്രമം. ചൊവ്വാഴ്ച അർദ്ധരാത്രി കട്ടക്-ചന്ദ്ബാലി റോഡിലാണ് സംഭവം.

ഭുവനേശ്വറിൽ നിന്ന് കേന്ദ്രപാഡയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു മുപ്പതുകളിലുള്ള യുവതിയും സുഹൃത്തും. ഭുവനേശ്വറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇവരുടെ കാർ തടഞ്ഞുനിർത്തിയ അക്രമികൾ, ഇരുവരെയും പുറത്തിറക്കി യുവാവിനെ മർദ്ദിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിക്രമത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

Ref.No:SL-984-020-5000

ബുധനാഴ്ച പുലർച്ചെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടക് റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം ഗൗരവകരമാണെന്നും അന്വേഷണത്തിനായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും കട്ടക് റൂറൽ എസ്.പി വിനീത് അഗർവാൾ അറിയിച്ചു. പ്രതികളെ ഉടൻ വലയിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെളിവെടുപ്പിന്റെ ഭാഗമായി ഇവർ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൈം സീനിൽ ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ വൈദ്യസഹായവും കൗൺസിലിംഗും നൽകിവരികയാണെന്നും പോലീസ് വ്യക്തമാക്കി.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×