ടെഹ്‌റാൻ : ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ തിരിച്ചടി നടത്തി. ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു.
ബഹ്റൈനിലും കുവൈത്തിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയതായി ബന്ധപ്പെട്ട രാജ്യങ്ങൾ അറിയിച്ചു. നിരവധി മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയെങ്കിലും വ്യാപക നാശനഷ്ടങ്ങളോ വലിയ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ ആഗോള എണ്ണവിപണിയെയും കടൽഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.



