ഗവേഷണ മികവിന് ഐഐടി ബോംബെയുടെ പുരസ്കാരം; പാലക്കാടിന് അഭിമാനമായി ഡോ. പ്രണവ് ജീവൻ

Zaid Ebrahim Anwari
1 Min Read

പാലക്കാട്: ഐഐടി ബോംബെയുടെ ഗവേഷണ മികവിനുള്ള അഭിമാനകരമായ നായിക് ആൻഡ് റസ്തോഗി അവാർഡ് സ്വന്തമാക്കി പാലക്കാട് സ്വദേശി ഡോ. പ്രണവ് ജീവൻ പി. കമ്പ്യൂട്ടർ വിഷൻ മേഖലയിലെ മികച്ച ഗവേഷണത്തിനാണ് 2024–2026 കാലയളവിലെ പുരസ്കാരം ലഭിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. ഉമേഷ് വാഗ്മാരെയിൽ നിന്ന് പ്രണവ് പുരസ്കാരം ഏറ്റുവാങ്ങി.

Ref.No:ZE-515-024-50

‘Resource-Efficient Architectures for Computer Vision’ എന്ന വിഷയത്തിലായിരുന്നു പ്രണവിന്റെ പി.എച്ച്.ഡി ഗവേഷണം. കുറഞ്ഞ ഊർജവും കമ്പ്യൂട്ടിംഗ് വിഭവങ്ങളും ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന നിർമിതബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്. പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ AI സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ഈ ഗവേഷണം ഏറെ പ്രാധാന്യമർഹിക്കുന്നു.

2020 മുതൽ 2025 വരെ ഐഐടി ബോംബെയിൽ ഗവേഷണം നടത്തിയ പ്രണവ്, പ്രൊഫ. അമിത് സേത്തിയുടെ മാർഗനിർദേശത്തിലായിരുന്നു പി.എച്ച്.ഡി പൂർത്തിയാക്കിയത്. നിലവിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ‘sync. labs’ എന്ന സ്ഥാപനത്തിൽ റിസർച്ച് സയന്റിസ്റ്റായി പ്രവർത്തിക്കുന്നു.

പാലക്കാട് പുതൂർ വല്ലോളിലൈൻ മൂന്നിലെ പ്രണവ് വീട്ടിൽ നിന്നുള്ള പ്രണവിന്റെ നേട്ടം നാടിന് വലിയ അഭിമാനമായി. തന്റെ ഗവേഷണയാത്രയിൽ പിന്തുണച്ച അധ്യാപകർക്കും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും നന്ദി അറിയിച്ച പ്രണവ്, പൊതുഫണ്ട് ഉപയോഗിച്ചുള്ള ഗവേഷണത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും ഓർമിപ്പിച്ചു.

ഐഐടി ബോംബെയുടെ അംഗീകാരം നേടിയ പ്രണവിന്റെ നേട്ടം കേരളത്തിലെ യുവ ഗവേഷകർക്കും വിദ്യാർഥികൾക്കും വലിയ പ്രചോദനമാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×