കമാലിയ്യ സ്വലാത്ത് മജ്ലിസ്മമ്പുറം തങ്ങൾ അനുസ്മരണവും
കരുവാരകുണ്ട് : വീട്ടിക്കുന്ന് അൽ ഹിദായ ക്യാമ്പസിൽ എല്ലാ മാസവും ആദ്യ ഞായറാഴ്ച്ച നടത്തിവരാറുള്ള സ്വലാത്തുൽ കമാലിയ ആത്മീയ മജ്ലിസിന് ശിഹാബുദ്ധീൻ അൽ മദനി നേതൃത്വം നൽകി ഖുത്തുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല (റ) തങ്ങളുടെ 188ാമത് ഉറൂസ് മുബാറക്ക് വേദിയിൽ അലവിക്കുട്ടി സഖാഫി പൊട്ടിക്കല്ല് അനുസ്മരണ പ്രഭാഷണം നടത്തി അല്ലാഹുവിന്റെയും പ്രവാചകർ മുഹമ്മദ് നബിയുടെയും കൽപ്പനകൾ അനുസരിച്ച് ജീവിക്കണമെന്നും നമ്മുടെ മുൻഗാമികളുടെ ജീവിതം പിൻപറ്റി അല്ലാഹുവിന്റെ ഔലിയാക്കളെയും മഹാന്മാരെയും അനുസരിച്ചും അനുസ്മരിച്ചും ജീവിതം ചിട്ടപ്പെടുത്തണമെന്നും അതിലൂടെ ഇഹപര ജീവിതം കരസ്ഥമാക്കാൻ സാധ്യമാകുകയുള്ളൂ എന്നും ഓർമ്മപ്പെടുത്തി ഖത്തർ ഐ.സി.എഫ് ഭാരവാഹി അഷ്റഫ് സഖാഫി,സൈദ് ഇബ്രാഹിം അൻവരി,ഹാഫിള് കുഞ്ഞി കോയ മുസ്ലിയാർ,ആഷിക് സഖാഫി,അബ്ദുൽ ബാരി സഖാഫി,അഷ്റഫ് അഷ്റഫി അൽ ഹാറൂനി,ബിഷ്ർ സഖാഫി എന്നിവർ പങ്കെടുത്തു. തബറുക് വിതരണവും പ്രത്യേക പ്രാർത്ഥനയും നടത്തി ആത്മീയ മജ്ലിസ് സമാപിച്ചു.



