കുഞ്ഞിക്കാലുകള്‍’ എണ്ണാമെങ്കില്‍ എണ്ണിക്കോ! ആശുപത്രി പ്രസവ വാര്‍ഡിലെ 17 നഴ്സുമാരും ഗര്‍ഭിണികള്‍

Abdul Rasheed
1 Min Read

വാഷിംഗ്ടണ്‍: പലതരം റെക്കോർഡുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഒരു വ്യത്യസ്ത റെക്കോർഡുമായി ലോകശ്രദ്ധയാകർഷിക്കുകയാണ് ഒഹായോയിലെ ഡേട്ടണിലുള്ള മിയാമി വാലി ആശുപത്രി.ഇവിടെ ജോലി ചെയ്യുന്ന 17 നഴ്സുമാരാണ് ഒരേ സമയം തങ്ങളുടെ കുഞ്ഞുങ്ങളുടെ വരവിനായി കാത്തിരിക്കുന്നത്. ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിലെ 17 നഴ്സുമാരും ഗർഭിണികളാണ്.

2019ല്‍ ഇതേ ആശുപത്രിയിലെ 11 നഴ്സുമാർ ഒരേ സമയം ഗർഭിണികളായിരുന്നു. ആ റെക്കോർഡാണ് നിലവില്‍ 17പേർ ചേർന്ന് മറികടന്നത്. 12 മുതല്‍ 35 ആഴ്ചവരെ ഗർഭകാലം പൂർത്തിയാക്കിയവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇവരില്‍ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നവരും രണ്ടാമത് ഗർഭിണികളാകുന്നവരും ഉണ്ട്.ഗർഭിണികളായ നഴ്സുമാർ ഒരുമിച്ച്‌ അവധിയില്‍ പ്രവേശിക്കുന്നത് ആശുപത്രിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നറിയാൻ ആകാഷയുള്ളവരുമുണ്ട്. അവർക്കുള്ള മറുപടിയായി നഴ്സിംഗ് സ്റ്റാഫ് മാനേജർ ആംബർലി സാനർ പറയുന്നത് ഇങ്ങനെ,’ആശുപത്രിയില്‍ 200 നഴ്സുമാരും അതിനനുസരിച്ച്‌ സപ്പോർട്ടിംഗ് നഴ്സുമാരും ഉണ്ട്. നഴ്സുമാരെ ജോലിക്കായി എത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. ആശുപത്രിയില്‍ പാർട് ടൈമായി ജോലിചെയ്യുന്നവരുമുണ്ട്. അതിനാല്‍ യാതൊരു വിധത്തിലുളള പ്രതിസന്ധിയുമുണ്ടാകില്ല’- ആംബർലി സാനർ വ്യക്തമാക്കി.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×