വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

Nixon Thottan (DPCI)
1 Min Read

യുണൈറ്റഡ് സ്റ്റേറ്റ്സ്: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും ട്രംപ് ആവർത്തിച്ചു.

അമേരിക്കയുമായി കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു. അതിനിടെ ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ പാരിതോഷികം നൽകുന്ന നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് ഇറാൻ പാർലമെന്റ്. ഇറാന്റെ സൈനിക-സുരക്ഷാ സേനകളുടെ ഉടമ്പടി എന്ന പേരിലുള്ള ബില്ലിലാണ് നിർദേശമെന്ന് ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ ചെയർമാൻ ഇബ്രാഹിം അസീസി അറിയിച്ചു.യുദ്ധം പുനരാരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ സർപ്രൈസുകളുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×