​നീറ്റ് പരീക്ഷാ ചോർച്ച തടയാൻ ടെലഗ്രാമിന് താൽക്കാലിക വിലക്ക്; കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി!

Abdul Rasheed
1 Min Read
  • വരാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ടെലഗ്രാം വിലക്കിന് ഡൽഹി ഹൈക്കോടതിയുടെ അംഗീകാരം. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി പരീക്ഷ അവസാനിക്കുന്ന ജൂൺ 22 വരെ പ്ലാറ്റ്‌ഫോം താൽക്കാലികമായി ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹർജി കോടതി തള്ളി.വിവരസാങ്കേതികവിദ്യാ നിയമത്തിലെ (IT Act) സെക്ഷൻ 69A പ്രകാരം അടിയന്തര സാഹചര്യങ്ങളിൽ ഇത്തരമൊരു നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്ന് ജസ്റ്റിസ് തേജ്സ് കാരിയ വ്യക്തമാക്കി. ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെയും (NTA) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ശുപാർശ പ്രകാരമാണ് ഈ നിർണായക നീക്കം.

  • ​ടെലഗ്രാമിലെ ‘ഓട്ടോമേറ്റഡ് ബോട്ടുകൾ’ (Automated Bots) വഴി ചോദ്യപേപ്പറുകളും വ്യാജ വിവരങ്ങളും അതിവേഗം പ്രചരിപ്പിക്കാൻ സാധിക്കുമെന്നും, ഒരു ബോട്ട് ബ്ലോക്ക് ചെയ്താൽ അത് മറ്റൊന്നിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്ന സാങ്കേതിക സങ്കീർണ്ണതയുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു

  • ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ഉപഭോക്താക്കളെ ബാധിക്കുന്നതാണ് ഈ നടപടിയെന്ന് ടെലഗ്രാം സി.ഇ.ഒ പാവൽ ദുരവ് വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയുടെ സുരക്ഷിതത്വവും മുൻനിർത്തി സർക്കാർ എടുത്ത ഏറ്റവും അനുയോജ്യമായ നടപടിയാണിതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. പരീക്ഷാ മാഫിയകൾ പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നത് തടയാൻ, ടെലഗ്രാമിന്റെ ‘മെസ്സേജ് എഡിറ്റിംഗ് ഫീച്ചർ’ ജൂൺ 30 വരെ ഇന്ത്യയിൽ ലഭ്യമാകില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.ജൂൺ 21-നാണ് രാജ്യവ്യാപകമായി നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. മുൻപുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയും പഴുതടച്ചുള്ള സുരക്ഷാ മുൻകരുതലുകളോടെയുമാണ് ഇത്തവണ അധികൃതർ പരീക്ഷയെ സമീപിക്കുന്നത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×