ബംഗ്ലാദേശ് :തലയിലെ സ്വർണ്ണ നിറത്തിലുള്ള രോമങ്ങൾ കൊണ്ട് ‘ഡൊണാൾഡ് ട്രംപ്’ എന്ന് സോഷ്യൽ മീഡിയ വിളിച്ച അപൂർവ്വ ആൽബിനോ (വെളുത്ത) എരുമയ്ക്ക് ഒടുവിൽ പുതുജീവൻ. ബക്രീദ് (ഈദുൽ അദ്ഹ) ചടങ്ങുകളുടെ ഭാഗമായി ബലി നൽകാൻ വിറ്റിരുന്ന ഈ എരുമയെ, ജനശ്രദ്ധയും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഇടപെട്ടാണ് രക്ഷപെടുത്തിയത്.
ഏതാണ്ട് 700 കിലോഗ്രാമോളം തൂക്കമുള്ള ഈ അപൂർവ്വ എരുമയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൻതോതിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ വൻ താല്പര്യവും കൗതുകവും കണക്കിലെടുത്ത് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് നേരിട്ടാണ് എരുമയെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവിട്ടത്. എരുമയെ വാങ്ങിയ വ്യക്തിക്ക് പണം തിരികെ നൽകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
#Fact lens #ViralNews #AlbinoBuffalo #DonaldTrump #Trending



