ഡിപി.സി.ഐ ന്യൂസ് പോർട്ടലിന് കീഴിൽ നി.ർമല മാതാ സെൻട്രൽ സ്കൂളിന്റെ ഔദ്യോഗിക ഡിജിറ്റൽ വാർത്താ ചാനൽ ഉദ്ഘാടനം ചെയ്തു.
തൃശൂർ | ജൂലൈ 10, 2026: തൃശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ നിർമല മാതാ സെൻട്രൽ സ്കൂൾ മെറിറ്റ് ഡേ ആഘോഷത്തോടനുബന്ധിച്ച് സ്വന്തം ഔദ്യോഗിക ഡിജിറ്റൽ വാർത്താ ചാനലായ “Nirmala Matha News” ജൂലൈ 10, ന് ഭംഗിയാർന്ന തുടക്കമായി. *Digital Press Club of India (DPCI)*യുടെ DPCI News Portal-ന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാഭ്യാസ വാർത്താ ചാനൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വാർത്താ-മാധ്യമ രംഗത്ത് സ്കൂളിന് പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു. ചടങ്ങിൽ റവ. സിസ്റ്റർ ലിൻസ മരിയ SABS സ്വാഗതം ആശംസിച്ചു. റവ. മദർ ഡോ. മെർസിറ്റ കണ്ണാമ്പുഴ SABS അധ്യക്ഷത വഹിച്ചു.
തൃശൂർ എം.എൽ.എ ശ്രീ. രാജൻ ജെ. പല്ലൻ ഔദ്യോഗികമായി “Nirmala Matha News.com” ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡിജിറ്റൽ മാധ്യമരംഗത്തേക്ക് കടന്നുവരുന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും, വിദ്യാർത്ഥികളിൽ ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനവും ആശയവിനിമയ ശേഷിയും വളർത്താൻ ഇത്തരം സംരംഭങ്ങൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
*Digital News and Media Council of India (DNMCI)യുടെയും **Digital Press Club of India (DPCI)*യുടെയും സെക്രട്ടറി ജനറൽ ഡോ. നിക്‌സൻ തോട്ടൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തമായ വാർത്താ ചാനലുകൾ രൂപീകരിച്ച് വിദ്യാർത്ഥികളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ദേശീയ സംരംഭമായ DPCI Edu News Hub പദ്ധതിയെ അദ്ദേഹം വിശദീകരിച്ചു. ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ജേർണലിസത്തിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്നതിൽ Nirmala Matha News മാതൃകാപരമായ പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ ത്രിശൂർ ജില്ലയിലെ “ആദ്യത്തെ സ്കൂൾ ന്യൂസ് ചാനൽ അവാർഡ് “, DNMCI-DPCI ജനറൽ സെക്രെട്ടറി-Dr. നിക്സൻ തോട്ടാൻ, DPCI അഡ്മിൻ ഡയറക്ടർ -Dr വിൽസൺ തോമസ്, DPCI ഡയറക്ടർ- ഭാഗ്യലക്ഷ്മി, DPCI ഡയറക്ടർ cum സെക്രട്ടറി ജൈമി ജോയ്, DPCI വൈസ് പ്രസിഡന്റ് (കേരളം ) സാബു കുമാർ എന്നിവർ പ്രിൻസിപ്പൽ Rev Sr. ലിൻസ മരിയ SABS നു കൈമാറി.
റവ. സിസ്റ്റർ ലിറ്റിൽ മരിയ തെക്കേക്കര SABS (സ്ഥാപക പ്രിൻസിപ്പൽ)യും ഡോ. അനു വർഗീസ് (പി.ടി.എ പ്രസിഡന്റ്)യും ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
മെറിറ്റ് ഡേ ആഘോഷത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസം, വിദ്യാർത്ഥി മികവുകൾ, സാമൂഹിക പ്രവർത്തനങ്ങൾ, സ്കൂൾ വിശേഷങ്ങൾ, ദേശീയ-അന്തർദേശീയ വാർത്തകൾ എന്നിവ ഉത്തരവാദിത്തത്തോടെയും വിശ്വാസ്യതയോടെയും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് Nirmala Matha News പ്രവർത്തനം ആരംഭിക്കുന്നത്.
“വിദ്യാഭ്യാസത്തിന്റെ ശബ്ദം – സത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും വാർത്താ വേദി” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച Nirmala Matha News.Com, കേരളത്തിലെ സ്കൂൾ അധിഷ്ഠിത ഡിജിറ്റൽ മാധ്യമരംഗത്തിന് പുതിയ ദിശാബോധം നൽകുന്ന ശ്രദ്ധേയമായ സംരംഭമായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.



