പൂനെയിൽ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് കെട്ടിടം തകർന്നു; 11 പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ

Sreelekha
0 Min Read

പൂനെ: മഹാരാഷ്ട്രയിലെ മോശിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ മൂന്ന് നില കെട്ടിടത്തിന് മുകളിലേക്ക് വൻ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 11 പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ തകർന്ന കെട്ടിടത്തിൽ നിന്നും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഇതുവരെ 11 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ പിംപ്രി ചിഞ്ച്‌വാഡിലെ മോശിയിലുള്ള ഒരു സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്റിലായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്ന് പ്ലാന്റിൽ വർഷങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യം (Legacy Waste) ഉരുൾപൊട്ടലിന് സമാനമായി കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×