തിരുവനന്തപുരം | ജൂലൈ 9: ഡിജിറ്റൽ മാധ്യമരംഗത്ത് വിശ്വാസ്യതയും വേഗതയും കൈമുതലാക്കി VOX24NEWS.Com എന്ന പുതിയ ദേശീയ ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോം ഇന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
“The Voice of Truth. 24/7.” എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന VOX24NEWS.Com, ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രധാന വാർത്തകൾ, രാഷ്ട്രീയം, വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ്, സാങ്കേതികവിദ്യ, പരിസ്ഥിതി, വിനോദം, കായികം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലെ വിശ്വസനീയവും ഉത്തരവാദിത്തപരവുമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിക്കുന്നത്.
ഡിജിറ്റൽ വാർത്താ ശൃംഖലയായ DPCI News Network-ന്റെ പിന്തുണയോടെയാണ് VOX24NEWS.Com പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വാർത്താ പ്രതിനിധികളുടെ ശൃംഖല വികസിപ്പിച്ച്, പ്രാദേശിക വാർത്തകൾക്ക് ആഗോള പ്രാധാന്യം നൽകുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്ന് Vox24News.Com എഡിറ്റർ Dr. നിക്സൺ തോട്ടാൻ പറഞ്ഞു.
വാർത്തകളോടൊപ്പം പ്രത്യേക അഭിമുഖങ്ങൾ, വിശകലനങ്ങൾ, വീഡിയോ റിപ്പോർട്ടുകൾ, ലൈവ് അപ്ഡേറ്റുകൾ, പൊതുജന അഭിപ്രായങ്ങൾ എന്നിവയും VOX24NEWS.COM വഴി ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ജനങ്ങളുടെ ശബ്ദം… സത്യത്തിന്റെ കരുത്തോടെ… 24 മണിക്കൂറും.

VOX24NEWS.COM – Powered by DPCI



