ഷൊർണ്ണൂർ സെന്റ് തെരേസ് എച്ച്.എസ്.എസ്. പ്രവേശനോത്സവവും വിജയോത്സവവും 2026-ൽ നടന്നു.

Abdul Rasheed
1 Min Read

ഷൊർണ്ണൂർ സെന്റ് തെരേസ് എച്ച്.എസ്.എസ്.-ൽ ഈ വർഷത്തെ പ്രവേശനോത്സവവും വിജയോത്സവവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഷൊർണ്ണൂർ നഗരസഭ ചെയർമാൻ ശ്രീ. പി. മണിക്കുട്ടി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മുൻവർഷങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

പുതിയ അധ്യയനവർഷത്തെ വരവേറ്റുകൊണ്ട് ഷൊർണ്ണൂർ സെന്റ് തെരേസ് എച്ച്.എസ്.എസ്.-ൽ ‘പ്രവേശനോത്സവം-2026’, മുൻവർഷങ്ങളിലെ ഉന്നത വിജയികളെ ആദരിക്കുന്ന ‘വിജയേത്സവം-2026’ എന്നിവ സംയുക്തമായി ആഘോഷിച്ചു. സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

ഷൊർണ്ണൂർ നഗരസഭ ചെയർമാൻ ശ്രീ. പി. മണിക്കുട്ടി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭയിലെയും വാർഡിലെയും പ്രമുഖ ജനപ്രതിനിധികൾ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഷൊർണ്ണൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി അഡ്വ. നിർമ്മല പി., എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആന്റണി വി. കെ., വാർഡ് 13 കൗൺസിലർ ശ്രീ മുഹമ്മദ് ആഷിഫ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ചെയ്തു.

തുടർന്ന്, അധ്യയനവർഷത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ശ്രീമതി അശ്വതി ഗോപൻ നയിച്ച ‘ബാക്ക് ടു ക്യാമ്പസ്’ (Back to Campus) പരിപാടിയും, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ശ്രീ ഹരീഷ് വി. ബാബു നയിച്ച ‘മക്കളെ അറിയാൻ’ എന്ന പ്രത്യേക ബോധവൽക്കരണ സെഷനും നടന്നു. വിദ്യാലയത്തിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് പുതിയതായി എത്തിയ കുരുന്നുകൾക്ക് മധുരവും സമ്മാനങ്ങളും നൽകിയാണ് സ്വീകരിച്ചത്. വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് ഈ വർഷത്തെ പ്രവേശനത്തോത്സവം സമാപിച്ചത്.

Shoranur FACTLENS NEWS REPORT

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×