തായ്‌വാന്റെ കിഴക്കൻ സമുദ്ര മേഖലയിൽ ചൈനയുടെ കോസ്റ്റ് ഗാർഡ് പട്രോളിംഗ്;

Leena Joseph
1 Min Read

അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നു

തായ്‌വാന്റെ കിഴക്കൻ സമുദ്രപ്രദേശത്ത് ചൈന കോസ്റ്റ് ഗാർഡിന്റെ പ്രത്യേക സമുദ്ര പട്രോളിംഗ് ദൗത്യം ആരംഭിച്ചു. സമുദ്രനിയമം നടപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരവും സമുദ്രാവകാശങ്ങളും സംരക്ഷിക്കുന്നതിനുമുള്ള പതിവ് നടപടിയാണിതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.

എന്നാൽ ഈ നീക്കം തായ്‌വാനെതിരായ സമ്മർദം വർധിപ്പിക്കാനുള്ള ശ്രമമാണെന്ന് തായ്‌വാൻ ആരോപിച്ചു. ചൈനയുടെ കോസ്റ്റ് ഗാർഡ് കപ്പലുകളുടെ സഞ്ചാരം തായ്‌വാൻ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തായ്‌വാന്റെ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ചു. തായ്‌വാൻ കടലിടുക്കിലും സമീപ സമുദ്രമേഖലയിലും സമാധാനവും സ്ഥിരതയും നിലനിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. തായ്‌വാനെ സ്വന്തം പ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈന ആവർത്തിച്ച് അവകാശപ്പെടുമ്പോൾ, സ്വയംഭരണ പ്രദേശമായ തായ്‌വാൻ ആ അവകാശവാദം നിരാകരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പട്രോളിംഗ് ദൗത്യം മേഖലയിൽ നിലവിലുള്ള സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×