എമിറേറ്റ്സ് റോഡിലെ പ്രധാന ടണൽ രണ്ട് മാസത്തേക്ക് അടച്ചിടും

Zaid Ebrahim Anwari
0 Min Read

ദുബായിലെ എമിറേറ്റ്സ് റോഡിലുള്ള അൽ അലിയാസ് (Al Aleyas) ടണൽ ജൂലൈ 4 മുതൽ ഏകദേശം രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് ദുബായ് Roads and Transport Authority അറിയിച്ചു. എമിറേറ്റ്സ് റോഡിന്റെയും അൽ അമർദി സ്ട്രീറ്റിന്റെയും വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് താൽക്കാലിക അടച്ചിടൽ.

അൽ അമർദി സ്ട്രീറ്റിനെയും ട്രിപ്പോളി സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ടണലും, മലീഹ റോഡിലേക്കുള്ള ചില ലൂപ്പ് റാംപുകളും ഈ കാലയളവിൽ അടച്ചിരിക്കും. യാത്രക്കാർക്ക് ബദൽ വഴികൾ ഒരുക്കിയിട്ടുണ്ടെന്നും തിരക്കേറിയ സമയങ്ങളിൽ അധിക യാത്രാസമയം കണക്കിലെടുത്ത് യാത്ര ആസൂത്രണം ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×